ഓക്‌സിജന്‍ ബോട്ടില്‍ ഇല്ലാതെ 10 തവണ എവറസ്റ്റ് കീഴടക്കിയ ആങ് റിത ഷേര്‍പ അന്തരിച്ചു
text_fieldsകാഠ്മണ്ഡു: ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി 10 തവണ കീഴടക്കി ഗിന്നസ് റെക്കോർഡ് നേടിയ പര്‍വതാരോഹകന്‍ ആങ് റിത ഷേർപ(72) അന്തരിച്ചു. നേപ്പാൾ സ്വദേശിയായ ഷേർപ 'സ്നോ ലെപ്പേർഡ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാഠ്മണ്ഡുവില്‍ വെച്ച് കരള്‍, മസ്തിഷ്‌ക രോഗങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആങ് റിത ഷേര്‍പ മരണത്തിന് കീഴടങ്ങിയത്.
1983 ലാണ് ഷേർപ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 1983 മുതല്‍ 1996 വരെയുള്ള കാലത്ത് 10 തവണയോളം ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ തന്നെ എവറസ്റ്റ് കൊടുമുടി കയറി. ഓക്സിജൻ ബോട്ടിലില്ലാതെ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കയറിയ വ്യക്തിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് ലഭിച്ചത് 2017ലാണ്.
1987 ലെ മഞ്ഞുകാലത്തും ഓക്‌സിന്‍ ബോട്ടില്‍ ഉപയോഗിക്കാതെ എവറസ്റ്റിെൻറ 8.848 കിലോമീറ്റര്‍ ഉയരവും കീഴടക്കി ആങ് റിത ഷേർപ റെക്കോർഡിട്ടു.
ഹിമാലയത്തിലെ ആവാസവ്യവസ്ഥയെയും പരിതസ്ഥിതികളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു ഇദ്ദേഹം. ഷേര്‍പയുടെ നിര്യാണത്തില്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.