ലോകത്ത് മൂന്നുകോടിയിലധികം കോവിഡ് ബാധിതർ; 250 പേരിൽ ഒരാൾക്ക് രോഗം ബാധിച്ചു
text_fieldsന്യൂഡൽഹി: ലോകത്ത് 250 പേരിൽ ഒരാൾക്ക് കോവിഡ് 19 ബാധയുണ്ടെന്ന് റിപ്പോർട്ട്. വേൾഡ് വൈഡ് പാൻഡമിക് ഡാറ്റ അനുസരിച്ചുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോകത്തിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം മൂന്നുകോടി കടന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 2020 സെപ്റ്റംബർ വരെ 780 കോടി ആണ് ലോകത്തെ മൊത്തം ജനസംഖ്യ. ഇതോടെ ലോകത്തിലെ 250പേരിൽ ഒരാൾക്ക് കോവിഡ് ബാധിച്ചതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ടാസ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 37,000 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. അതോടെ ആകെ കോവിഡ് 19 മരണം 9,83,000 കടന്നു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് യു.എസിലാണ്. അവിടെ 7,032,524 കോവിഡ് കേസുകളും 2,03,657 മരണങ്ങളും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,000 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. അതേസമയം രോഗമുക്തി നിരക്കിെൻറ കാര്യത്തിലും ഇന്ത്യ മുന്നിലാണ്. രോഗമുക്തി നിരക്ക് രാജ്യത്ത് 82 ശതമാനം കടന്നു, അതായത് 50 ലക്ഷത്തിലധികം പേർ ഇതിനോടകം രോഗമുക്തരായി.
ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണെന്ന് ആരോഗ്യ മന്ത്രാലയം പറയുമ്പോഴും കോവിഡ് -19 മൂലം പ്രതിദിനം ആയിരത്തിലധികം ആളുകൾ ഇന്ത്യയിൽ മരിക്കുന്നുണ്ട്. മരണസംഖ്യ ഇതിനകം 95,000 പിന്നിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.