'ഒാരോ േവാട്ടും എണ്ണണം, അതുവരെ ഓട്ടം അവസാനിക്കില്ല' -കമല ഹാരിസ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും എണ്ണി തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസ്. നിരന്തരമായ ട്വീറ്റുകളിലൂടെയാണ് കമല ഹാരിസിെൻറ ആവശ്യം.
'ഓരോ വോട്ടും എണ്ണിത്തിട്ടപ്പെടുത്തുന്നതുവരെ ഈ ഓട്ടം അവസാനിക്കില്ല' -കമല ഹാരിസ് ട്വീറ്റ് ചെയ്തു.
വോട്ടിങ് പ്രക്രിയയിൽ ഒാരോ അമേരിക്കക്കാരനും വിശ്വാസമുണ്ട്. കൂടാതെ നിയമപരമായി രേഖപ്പെടുത്തിയ ബാലറ്റുകൾ എണ്ണുന്നതിൽ ഭരണഘടനാപരമായ അവകാശവും നിലനിൽക്കുന്നു. ഇത് അമേരിക്കൻ ജനാധിപത്യത്തിെൻറ മൂലക്കല്ലാണ് -മറ്റൊരു ട്വീറ്റിൽ കമല ഹാരിസ് കുറിച്ചു.
കാലിഫോർണിയയിൽനിന്നുള്ള ഇന്ത്യൻ വംശജയാണ് 55കാരിയായ കമല ഹാരിസ്. കറുത്ത വർഗക്കാരെയും ഏഷ്യക്കാരെയും സ്ത്രീകളുടെയുമെല്ലാം വോട്ടുകളെ വൻതോതിൽ സ്വാധീനിക്കാൻ കമല ഹാരിസിന് കഴിഞ്ഞിരുന്നു.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വലിയ തട്ടിപ്പ് നടന്നുവെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. കൂടാതെ വോട്ടെണ്ണൽ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കമല ഹാരിസിെൻറ പ്രതികരണം.
'നമ്മൾ യു.എസ് സുപ്രീം കോടതിയിലേക്ക് പോകും. എല്ലാ വോട്ടെടുപ്പും നിർത്തണമെന്ന് ആഗ്രഹിക്കുന്നു. പുലർച്ചെ നാലു മണിക്ക് അവർ കണ്ടെത്തിയ ബാലറ്റുകൾ പട്ടികയിൽ ചേർക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം നമ്മൾ ഇതിനകം വിജയിച്ചു'വെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ പരാജയ ഭീതിയാണ് ട്രംപിെൻറ ആരോപണത്തിന് പിന്നില്ലെന്നാണ് വിദഗ്ധരുടെ നീരീക്ഷണം. നിലവിൽ ട്രംപിനേക്കാൾ ഇലക്ടറൽ വോട്ടുകളിൽ ജോ ബൈഡൻ മുന്നിട്ടുനിൽക്കുകയാണ്. 264 വോട്ടുകളാണ് ബൈഡൻ നേടിയത്. ആറുവോട്ടുകൾ കൂടി നേടിയാൽ ഭൂരിപക്ഷ മാജിക് നമ്പറായ 270 ബൈഡൻ നേടി പ്രസിഡൻറ് സ്ഥാനത്തെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.