'ഓരോ വോട്ടും എണ്ണണം': ന്യൂയോർക്കിൽ ബൈഡൻ അനുകൂലികളുടെ പ്രതിഷേധം
text_fieldsന്യൂയോർക്ക്: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും വിജയം അവകാശപ്പെടുന്നതിനിടെ ന്യൂയോർക്കിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ അനുകൂലികളുടെ പ്രതിഷേധം. തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ ഓരോ വോട്ടും എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് ആയിരത്തോളംപേർ ന്യൂയോർക്കിൽ മാർച്ച് സംഘടിപ്പിച്ചത്.
അതേസമയം പ്രധാന സംസ്ഥാനങ്ങളിലൊന്നായ മിഷിഗണിൽ വോട്ട് എണ്ണുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡെട്രോയിറ്റിൽ ഡോണൾഡ് ട്രംപ് അനുകൂലികളും പ്രതിഷേധിച്ചു.
ന്യൂയോർക്കിൽ സമാധാനപരമായി അരങ്ങേറിയ പ്രതിഷേധത്തിൽ വാഷിങ്ടൺ സ്ക്വയർ പാർക്കിൽ മാർച്ചും സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിലെ എല്ലാ വോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കർശന പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.
തെരഞ്ഞെടുപ്പിലെ എല്ലാ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സ്ഥാനാർഥികൾ നേരത്തേ രംഗത്തെത്തിയിരുന്നു. ഒരോ വോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തണമെന്ന് ആവശ്യവുമായി പ്രസഡിൻറ് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസും രംഗത്തെത്തുകയായിരുന്നു.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വലിയ തട്ടിപ്പ് നടന്നുവെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. കൂടാതെ വോട്ടെണ്ണൽ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.