'എല്ലാവരും വാക്സിൻ സ്വീകരിക്കൂ' വിടവാങ്ങലിനു മുമ്പ് മെർകലിെൻറ അപേക്ഷ
text_fieldsബർലിൻ: കോവിഡിെൻറ നാലാംതരംഗം പിടിമുറക്കും മുമ്പ് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് ജർമൻ ചാൻസലർ അംഗല മെർകലിെൻറ വിഡിയോ സന്ദേശം. നാം വലിയ പ്രതിസന്ധിയിലാണ്. രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ രോഗികളാൽ നിറഞ്ഞിരിക്കുന്നു. അതിനാൽ രോഗത്തെ പ്രതിരോധിക്കാൻ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു-മെർകൽ പറഞ്ഞു.
ഇൻറർനെറ്റിൽ 600 ഭാഗങ്ങളായി പ്രക്ഷേപണം ചെയ്ത വിഡിയോയുടെ അവസാന ഭാഗമാണിത്. വിഷമഘട്ടത്തിൽ ഒപ്പം നിന്നവർക്കും മെർകൽ നന്ദി പറഞ്ഞു. 16 വർഷത്തെ അധികാരത്തിനു ശേഷമാണ് ചാൻസലർ സ്ഥാനത്തുനിന്ന് മെർലിെൻറ പടിയിറക്കം. ബുധനാഴ്ച നടക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ അടുത്ത ചാൻസലറെ തെരഞ്ഞെടുക്കും. സെൻറർ ലെഫ്റ്റ് പാർട്ടി നേതാവ് ഒലാഫ് ഷുൾസിനാണ് മെർകലിെൻറ പിൻഗാമിയാകാൻ കൂടുതൽ സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.