Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്ക പ്രസിഡന്റ്...

ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുൻ സൈനിക മേധാവി മത്സരിക്കും

text_fields
bookmark_border
ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുൻ സൈനിക മേധാവി മത്സരിക്കും
cancel

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ എ​ല്‍.​ടി.​ടി.​ഇ​ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മു​ൻ സൈ​നി​ക മേ​ധാ​വി​യും. 73കാ​ര​നാ​യ ഫീ​ൽ​ഡ് മാ​ർ​ഷ​ൽ സ​ര​ത് ഫൊ​ൻ​സേ​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ‘എ​ക്സി’​ലാ​ണ് തീ​രു​മാ​നം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തെ ക​ട​ക്കെ​ണി​യി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​നും അ​ഴി​മ​തി തു​ട​ച്ചു​മാ​റ്റാ​നു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2010ലെ ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹി​ന്ദ രാ​ജ​പ​ക്‌​സ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യി​രു​ന്നു ഫൊ​ൻ​സേ​ക. എ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ത​മി​ഴ് രാ​ഷ്ട്രം രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന എ​ൽ.​ടി.​ടി.​ഇ​യു​ടെ വി​ഘ​ട​ന​വാ​ദ​മാ​ണ് സൈ​നി​ക​നീ​ക്ക​ത്തി​ലൂ​ടെ ഫൊ​ൻ​സേ​ക പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ 17നും ​ഒ​ക്ടോ​ബ​ർ 16നും ​ഇ​ട​യി​ലാ​യി​രി​ക്കും ശ്രീ​ല​ങ്ക​യി​ൽ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ്. തീ​യ​തി വെ​ള്ളി​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri LankaSarath Fonseka
News Summary - Ex-Army Chief Will contest in Sri Lanka Presidential Election
Next Story