അഴിമതിക്കേസ്: ഐ.എം.എഫ് മുൻ മേധാവിക്ക് 5 വർഷം തടവ്
text_fieldsമഡ്രിഡ്: അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) മുൻ മേധാവി റോഡ്രിഗോ ററ്റോയെ (75) അഴിമതിക്കേസുകളിൽ മഡ്രിഡ് കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു. നികുതിവെട്ടിപ്പ്, പണത്തട്ടിപ്പ് തുടങ്ങി 11 കേസുകളിൽ ഒരുവർഷം നീണ്ട വിചാരണക്കൊടുവിലാണ് ശിക്ഷ. 2010 -12 കാലയളവിൽ സ്പാനിഷ് ധനകാര്യസ്ഥാപനമായ ബാങ്കിയയുടെ ചെയർമാനായിരുന്ന കാലത്ത് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് ആഡംബരച്ചെലവുകൾ നടത്തിയെന്ന കേസിൽ 2017 മുതൽ രണ്ടു വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. 2004 -2007 കാലത്താണ് ഐ.എം.എഫ് മേധാവിയായത്. 1996 മുതൽ 2004 വരെ കൺസർവേറ്റിവ് പീപ്ൾസ് പാർട്ടി ഭരണകാലത്ത് സ്പെയിൻ ഉപപ്രധാനമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.