ലശ്കറെ ത്വയ്യിബ മുൻ കമാൻഡറെ പാകിസ്താനിൽ വെടിവെച്ച് കൊന്നു
text_fieldsഖൈബർ പഖ്തൂൺഖ്വ: പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലശ്കറെ ത്വയ്യിബയുടെ മുൻ കമാൻഡർ അക്രം ഖാനെ വെടിവെച്ച് കൊന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽവെച്ച് അജ്ഞാതരായ ആയുധധാരികളാണ് അക്രം ഖാനെ വധിച്ചത്. അക്രം ഗാസി എന്നാണ് അക്രം ഖാൻ അറിയപ്പെട്ടിരുന്നത്.
പാക്കിസ്താനിൽ ഇന്ത്യ വിരുദ്ധ പ്രസംഗങ്ങൾ നടത്തിയിരുന്ന അക്രം ഖാൻ, 2018 മുതൽ 2020 വരെയാണ് ലശ്കറെ ത്വയ്യിബയുടെ റിക്രൂട്ട്‌മെന്റ് സെല്ലിൽ പ്രവർത്തിച്ചിരുന്നത്.
ഒക്ടോബറിൽ പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഷാഹിദ് ലത്തീഫിനെ പാകിസ്താനിൽവെച്ച് വെടിവെച്ച് കൊന്നിരുന്നു. 2016ൽ പത്താൻകോട്ട് വ്യോമ കേന്ദ്രത്തിൽ നുഴഞ്ഞു കയറി ആക്രമണം നടത്തിയ നാല് ഭീകരർക്ക് സഹായം ചെയ്തത് ഇയാളായിരുന്നു.
സെപ്റ്റംബറിൽ, പാക് അധീന കശ്മീരിലെ റാവൽകോട്ടിലെ അൽ ഖുദൂസ് പള്ളിക്കുള്ളിൽ വെച്ച് ലശ്കറിന്റെ മുതിർന്ന കമാൻഡറായ അബു ഖാസിം എന്ന റിയാസ് അഹമ്മദിനെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നിരുന്നു. പ്രാർഥക്കിടെ തലക്ക് വെടിയേറ്റാണ് ഇയാൾ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.