മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ആരോഗ്യനില തൃപ്തികരം
text_fieldsക്വാലാലംപുർ: ഒരു മാസത്തിനിടെ മൂന്നാം തവണയും ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൾ മറീന മഹാതിർ പറഞ്ഞു. രണ്ടു തവണ പ്രധാനമന്ത്രിയായ 96കാരനായ മഹാതിറിനെ വ്യാഴാഴ്ചയാണ് നാഷനൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചത്.
ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് മകൾ പ്രസ്താവനയിൽ അറിയിച്ചു. രണ്ടു തവണ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. 2006ലും 2007ലും ഹൃദയാഘാതവുമുണ്ടായി. ജനുവരി ഏഴിന് ഇതേ ആശുപത്രിയിൽ ചികിത്സക്ക് വിധേയനായിരുന്നു.
1957ലെ മലേഷ്യയുടെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ സമാധാനപരമായ അധികാര കൈമാറ്റത്തിലൂടെ അഴിമതി നിറഞ്ഞ സർക്കാറിനെ പുറത്താക്കിയ 2018ലെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് പ്രതിപക്ഷത്തെ നയിച്ചു. 92ാം വയസിൽ രണ്ടാംതവണ പ്രധാനമന്ത്രിയായ അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നേതാവായി മാറി. എന്നാൽ, ആ വിജയം 22 മാസങ്ങളേ നീണ്ടുനിന്നുള്ളൂ. 2020ൽ പുതിയ കക്ഷിയായ മലായ് പാർട്ടി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.