Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതായ്​ലൻഡി​ലെ കോവിഡ്​...

തായ്​ലൻഡി​ലെ കോവിഡ്​ ആശുപത്രിയിൽ വെടിവെപ്പ്​; ഒരു മരണം, മുൻ സൈനികൻ അറസ്​റ്റിൽ

text_fields
bookmark_border
Ex-Soldier Opens Fire In Thai Coronavirus Field Hospital, Kills one
cancel

ബാ​േങ്കാക്ക്​: തായ്​ലൻഡിലെ കോവിഡ്​ 19 ആശുപത്രിയിൽ മുൻ സൈനികൻ നടത്തിയ വെടിവെപ്പിൽ ഒരു മരണം. 54കാരനായ രോഗിയാണ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടത്​. ബാ​േങ്കാക്കിന്​ സമീപത്തെ പാത്തും താനി ആശുപത്രിയിലാണ്​ സംഭവം.

മയക്കുമരുന്നിന്​ അടിമയായ 23കാരനാണ്​ അക്രമം നടത്തിയത്​. മയക്കുമരുന്നിന്​ അടിമയായവരെ പ്രതിക്ക്​ ഇഷ്​ടമല്ലെന്നും ആശുപത്രിയിൽ കഴിയുന്നവരെല്ലാം മയക്കുമരുന്നിന്​ അടിമയാണെന്ന്​ വിശ്വസിച്ചാണ്​ ഇയാൾ വെടിയുതിർത്തതെന്നും പൊലീസ്​ പറഞ്ഞു.

നേരത്തേ, ഇൗ ആശുപത്രി മയക്കുമരുന്നിന്​ അടിമയായവരെ ചികിത്സിക്കുന്ന ഇടമായിരുന്നു. പിന്നീട്​ കോവിഡ്​ ആശുപത്രിയാക്കി മാറ്റുകയായിരുന്നു.

അക്രമത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിൽ ആയുധവുമായി എത്തുന്ന അക്രമി വെടിവെക്കുന്നത്​ കാണാം. കൂടാതെ മറ്റു രോഗികൾ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. പ്രതിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThailandmurderCorona Virus
News Summary - Ex-Soldier Opens Fire In Thai Coronavirus Field Hospital, Kills one
Next Story