അധ്യാപികയെ 101 തവണ കുത്തി കൊലപ്പെടുത്തി പൂർവ വിദ്യാർത്ഥി; പണ്ട് പരിഹസിച്ചു എന്ന് മറുപടി
text_fieldsസ്കൂൾ പഠനം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിന് ശേഷം അധ്യാപികയെ കുത്തി കൊലപ്പെടുത്തി പൂർവ വിദ്യാർത്ഥി. ബ്രസൽസിലാണ് സംഭവം. 37കാരനായ ഗുണ്ടർ ഉവെന്റ്സ് ആണ് കുറ്റകൃത്യത്തിന് പൊലീസ് പിടിയിലായത്. മൂപ്പ് വർഷം മുമ്പ് ഗുണ്ടർ ഉവെന്റ്സ് സ്കൂളിൽ പഠിക്കാൻ എത്തിയപ്പോൾ അധ്യാപികയായ മരിയ വെർലിൻഡൻ ക്ലാസിൽ നടത്തിയ അഭിപ്രായങ്ങൾ തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്ന് യുവാവ് പറയുന്നു. ഇതിനാണ് 30 വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്തത്. 2020ലാണ് അധ്യാപികയായ മരിയ വെർലിൻഡൻ കൊല്ലപ്പെടുന്നത്. ഇതിന്റെ അന്വേഷണങ്ങൾക്കൊടുവിലാണ് ഇപ്പോൾ പ്രതി പിടിയിലായത്. 2020ൽ ആന്റ്‌വെർപ്പിനടുത്തുള്ള ഹെറന്റലിലുള്ള വീട്ടിലാണ് 59 കാരിയായ വെർലിൻഡന്റെ ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അവൾ 101 തവണ കുത്തേറ്റിട്ടുണ്ട്. പണമടങ്ങിയ പഴ്സ് അവരുടെ ശരീരത്തിനടുത്തുള്ള ഡൈനിംഗ് ടേബിളിൽ തൊടാതെ കിടക്കുന്നത് അവർ കവർച്ചക്ക് ഇരയായിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.
2020 നവംബർ 20ന് കൊലപാതകം നടന്ന് പതിനാറ് മാസങ്ങൾക്ക് ശേഷം, ഉവെന്റ്സ് ഒരു സുഹൃത്തിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. അദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു. ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ തെളിവുകളുമായി താരതമ്യപ്പെടുത്താൻ ഉവെന്റ്‌സ് ഡി.എൻ.എ സാമ്പിൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.