'പാർട്ടിഗേറ്റ്' അഴിമതിയിൽ മുൻ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസനെ ചോദ്യം ചെയ്യും
text_fieldsലണ്ടൻ: മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെ പാർട്ടിഗേറ്റിനെ കുറിച്ച് നുണ പറഞ്ഞിട്ടുണ്ടോ എന്നറിയാൻ അടുത്തയാഴ്ച ചോദ്യം ചെയ്യും. കോവിഡ് ലോക് ഡൗൺ കാലത്ത് നിയമം ലംഘിച്ച് താനും സുഹൃത്തുക്കളും ജീവനക്കാരും ഡൗണിംഗ് സ്ട്രീറ്റിൽ ഒത്തുചേർന്ന് മദ്യപിച്ചു എന്ന ആരോപണം ബോറിസ് ജോൺസൺ പാർലമെന്റിൽ ആവർത്തിച്ച് നിഷേധിച്ചു.
എന്നാൽ, നിയമം ലംഘിച്ച് ഒത്തുചേർന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് യു.കെ ബോറിസിനും ജീവനക്കാർക്കും പിഴ ചുമത്തിയിരുന്നു. ലോക് ഡൗൺ കാലത്ത് ഒത്തുചേരലിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ ആദ്യത്തെ യു.കെ പ്രധാനമന്ത്രിയായി ജോൺസൺ മാറി. ലോക്ക്ഡൗൺ ലംഘനങ്ങളുടെയും മറ്റ് അഴിമതികളുടെയും കുറ്റാരോപണങ്ങളിൽ പെട്ട് ബോറിസ് ജോൺസൺ 2022 ജൂലൈയിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
“പൊതുവേദിയിൽ വാക്കാലുള്ള തെളിവുകൾ നൽകാനുള്ള കമ്മിറ്റിയുടെ ക്ഷണം ജോൺസൺ സ്വീകരിച്ചു” -പാർലമെന്റിന്റെ വാച്ച് ഡോഗ് പ്രിവിലേജസ് കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. മാർച്ച് 22ന് വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.