മകന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്തു; പിന്നാലെ വ്യാപകമായി പ്രചരിച്ച് ട്രംപിന്‍റെ മരണവാർത്ത
text_fieldsവാഷിങ്ടൺ: മുൻ യു.എസ് പ്രപസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മകൻ ഡൊൺൾഡ് ട്രംപ് ജൂനിയറിന്‍റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ വ്യാപകമായി പ്രചരിച്ച് ട്രംപിന്‍റെ 'മരണവാർത്ത'. ബുധനാഴ്ചയായിരുന്നു ജൂനിയർ ട്രംപിന്‍റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്. പിന്നാലെ തന്‍റെ പിതാവ് ഡൊണൾഡ് ട്രംപ് മരണപ്പെട്ടെന്നതുൾപ്പെടെ നിരവധി ട്വീറ്റുകളും അക്കൗണ്ടിൽ നിറഞ്ഞിരുന്നു. നിലവിലെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനെ ലക്ഷ്യമിട്ടായിരുന്നു മറ്റൊരു ട്വീറ്റ്.
"അറിയിക്കുന്നതിൽ ദു:ഖമുണ്ട്. എന്‍റെ പിതാവ് ഡൊണാൾഡ് ട്രംപ് മരണപ്പെട്ടു. വരുന്ന 2024 തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഞാൻ മത്സരിക്കും" എന്നായിരുന്നു ട്വീറ്റ്. ട്വീറ്റ് വൈറലായതോടെ താൻ ജീവിച്ചിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രംപ് രംഗത്തെത്തിയിരുന്നു. തന്‍റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ട്രംപ് ഇക്കാരം വ്യക്തമാക്കിയത്.
സംഭവത്തിന് പിന്നാലെ ഹാക്ക് ചെയ്യപ്പെടുമ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്ന സാധാരണ മെസേജുകളും ജൂനിയർ ട്രംപിന്‍റെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നോർത്ത് കൊറിയ കത്തിനശിക്കുമെന്നും, കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ ജെഫ്രി എപ്സ്റ്റീനുമായി ചില രസകരമായ സംഭാഷണങ്ങൾ നടന്നുവെന്നുമായിരുന്നു ട്വീറ്റുകൾ ഉണ്ടായിരുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് ജെഫ്രി മരണപ്പെട്ടിരുന്നു. മാൻഹാട്ടനിലെ ലോക്കപ്പിൽ വെച്ചായിരുന്നു അന്ത്യം.
നിലവിൽ അക്കൗണ്ട് വീണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.