ഗൾഫിലേക്ക് മടങ്ങാൻ വഴിയില്ലാതെ പ്രവാസികൾ പ്രശ്ന പരിഹാരത്തിന് മുതിരാതെ സർക്കാർ
text_fieldsകോഴിക്കോട്: ഗൾഫ് വിമാന സർവിസ് പുനരാരംഭിക്കാത്തതിൽ മനം െനാന്ത് പ്രവാസികൾ. 10 ലക്ഷത്തിലേറെ മലയാളികളാണ് കോവിഡുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തിയത്. ഭൂരിഭാഗവും തിരിച്ചു പോവാനാവാതെ കുഴങ്ങി. ഖത്തറിലേക്കും ബഹ്റൈനിലേക്കും മാത്രമാണ് ഇപ്പോൾ നാമമാത്ര സർവിസുള്ളത്. എന്നാൽ, കൂടുതൽ പേർ തൊഴിലെടുക്കുന്ന സൗദി, യു എ ഇ , കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിേലക്കൊന്നും ഇന്ത്യയിൽനിന്ന് സർവിസ് ഇല്ല. ഈ രാഷ്ട്രങ്ങളിൽ തൊഴിെലടുക്കുന്ന മലയാളികളുൾപ്പെടെയുള്ളവർ കടുത്ത ആശങ്കയിലാണ്.
ലക്ഷക്കണക്കിനാളുകളുടെ ജീവൽ പ്രശ്നമായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് വിഷയത്തിൽ നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്രവാസികളും സന്നദ്ധ സംഘടനകളും മുറവിളി കൂട്ടിയിട്ടും നടപടിയില്ല. അയൽ രാജ്യങ്ങളൊക്കെയും നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തി ഗൾഫ് സർവിസ് പുനരാരംഭിച്ചു.
ജോലി നഷ്ടം ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കി ആഫ്രിക്ക വഴിയും യൂറോപ്പ് വഴിയുെമാക്കെ ചിലർ സൗദിയിലേക്കും യു.എ.ഇയിലേക്കും പോവുന്നുണ്ട്. ചില ട്രാവൽ ഏജൻസികൾ ഉസ്ബകിസ്താൻ, കസാഖ്സ്താൻ വഴി അത്യാവശ്യക്കാരെ കൊണ്ടുപോവുന്നുണ്ട്. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി ഇങ്ങനെ പോവുന്നവർ ഇൗ രാജ്യങ്ങളിൽ 14 ദിവസം ക്വാറൻറീനിൽ നിന്ന ശേഷമേ കണക്ഷൻ വിമാനത്തിൽ കയറാൻ പറ്റൂ.
അവിടെയെത്തിയാൽ തുടർന്നും ഏഴു ദിവസം ക്വാറൻറീനിൽ കഴിയണം. യാത്രക്കും ക്വാറൻറീനിനുമായി മൂന്നു ലക്ഷേത്താളം രൂപയെങ്കിലും ചെലവ് വരും. എന്നിട്ടും മറ്റു ഗതിയില്ലാത്തതിനാൽ ഇൗ കടമ്പകളൊക്കെ കടന്ന് ജോലി സ്ഥലത്തെത്താൻ പലരും നെട്ടോട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.