മാലിയിൽ സൈനിക താവളത്തിൽ സ്ഫോടനം, വെടിവെപ്പ്
text_fieldsബമാകോ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാന നഗരമായ ബമാകോക്കടുത്തുള്ള കാറ്റി സൈനിക താവളത്തിൽ തീവ്രവാദി ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ ഇവിടെ നിന്ന് സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
ഇതേത്തുടർന്ന് കാറ്റിയിലേക്കുള്ള റോഡുകൾ സൈന്യം വളഞ്ഞിരിക്കുകയാണ്. മാലിയിലെ ഭരണകക്ഷി നേതാവായ ലെഫ്.കേണൽ അസിമി ഗോയിറ്റ കാറ്റി സൈനിക ക്യാമ്പിലാണ് താമസിക്കുന്നത്.
കഴിഞ്ഞയാഴ്ച തോക്കുധാരികൾ ബമാകോക്ക് 60 കിലോമീറ്റർ അകലെയുള്ള സൈനിക ചെക്ക്പോസ്റ്റ് ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.