അമേരിക്ക തിരിച്ചയച്ചവരിൽ കോവിഡ് വ്യാപകം; ആശങ്കയിൽ രാജ്യങ്ങൾ
text_fieldsവാഷിങ്ടൺ: കോവിഡ് വ്യാപനത്തിനിടെ അമേരിക്കയിൽ നിന്ന് തിരിച്ചയച്ച ഹെയ്തി, ഗ്വാട്ടിമല, മെക്സിക്കോ സ്വദേശ ികൾക്ക് വ്യാപകമായ തോതിൽ രോഗം സ്ഥിരീകരിക്കുന്നു. കോവിഡ് നിരക്ക് താരതമ്യേന കുറവായിരുന്ന ഈ ദരിദ്ര രാജ്യങ ്ങളിൽ ഇത് ആശങ്ക സൃഷ്ടിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും ദരിദ്ര രാജ്യങ്ങള ിലേക്ക് അമേരിക്ക വിമാനം വഴി വൈറസ് ‘കയറ്റുമതി’ ചെയ്യുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. “ഈ നാടുകടത ്തലുകൾ അധാർമികമാണ്, അവർ അമേരിക്കക്കാരെയും ഹെയ്തിക്കാരെയും അപകടത്തിലാക്കുന്നു” എന്നാണ് യു.എസ് ഡെേമാക്രാറ ്റ് പ്രതിനിധി ആൻഡി ലെവിൻ പറഞ്ഞത്. രോഗം പടരാതിരിക്കാൻ ഹെയ്തിയിലേക്കുള്ള വിമാനങ്ങൾ കൂടി നിർത്തണമെന്ന് അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു.
പുതിയ കൊറോണ കേസുകളിൽ അഞ്ചിലൊന്നും കഴിഞ്ഞയാഴ്ച അമേരിക്കയിൽനിന്ന് വന്നവർക്കാണെന്ന് ഗ്വാട്ടിമല സർക്കാർ സ്ഥിരീകരിച്ചു. മെക്സിക്കോയിലും ഹെയ്തിയിലും എത്തിയവർക്കും കൊറോണ വൈറസ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. രണ്ടാഴ്ച മുമ്പ് അമേരിക്കയിൽ നിന്നെത്തിയ മൂന്ന് ഹെയ്തി സ്വദേശികൾക്ക് നിരീക്ഷണ കാലയളവിനിടയിൽ കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു.
മെക്സിക്കൻ അതിർത്തി പട്ടണമായ ന്യൂവോ ലാരെഡോയിൽ, അമേരിക്കയിൽ നിന്ന് വന്ന ഒരാളിലൂടെ 14 പേർക്ക് രോഗം പകർന്നതായി പരിശോധനയിൽ തെളിഞ്ഞു. കത്തോലിക്കാസഭയുടെ നസറെത്ത് അഭയകേന്ദ്രത്തിൽ താമസിക്കുന്നവർക്കാണ് ഇയാളുമായുള്ള സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. ക്യൂബ, മെക്സിക്ക, ഹോണ്ടുറാൻസ്, കാമറൂൺ സ്വദേശികൾക്കാണ് വൈറസ് പിടിപെട്ടതെന്ന് അധികൃതർ അറിയിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെ 15 പേരെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
തങ്ങൾ നാടുകടത്തിയവർക്ക് വൈറസ് ബാധിച്ചതായി യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറും സ്ഥിരീകരിച്ചു. യു.എസ് സെൻറർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) അധികൃതർ സാഹചര്യങ്ങൾ വിലയിരുത്തി ഗ്വാട്ടിമലയിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അതേസമയം, എത്രപേർക്ക് രോഗം ബാധിച്ചു എന്നത് സംബന്ധിച്ച് കൃത്യമായ കണകുകൾ നാടുകടത്തലിന് മേൽനോട്ടം വഹിക്കുന്ന സി.ഡി.സിയോ യു.എസ് ഭരണകൂടമോ പുറത്തുവിട്ടിട്ടില്ല.
57 കേസുകളാണ് ഹെയ്തിയിൽ ഇതുവരെ സ്ഥിരീകരിച്ചത്. നൂറിലധികം ഹെയ്തിക്കാർ ഈ ആഴ്ച അമേരിക്കയിൽ നിന്ന് വരുമെന്നും ഹെയ്തി പ്രധാനമന്ത്രി ജോസഫ് ജൗത്ത് പറഞ്ഞു. “അവർ വീട്ടിലേക്ക് വരുന്നു, ഞങ്ങൾ അവരെ സ്വീകരിക്കും” അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ നിന്ന് വന്ന 51 പേർക്ക് കൊറോണ ബാധിച്ചതായി ഗ്വാട്ടിമല പ്രസിഡൻറ് അലജാൻഡ്രോ ജിയാമട്ടേയി തിങ്കളാഴ്ച അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.