സത്യം വളച്ചൊടിക്കുന്നു; ബ്രിട്ടനിൽ പരിസ്ഥിതി പ്രവർത്തകർ പത്ര അച്ചടി തടഞ്ഞു
text_fieldsലണ്ടൻ: പാരിസ്ഥിതിക പ്രശ്നങ്ങളെയും കാലാവസ്ഥ മാറ്റത്തെയും കുറിച്ച വാർത്തകൾ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് ബ്രിട്ടനിൽ പരിസ്ഥിതി പ്രവർത്തകർ പത്ര അച്ചടിയും വിതരണവും തടഞ്ഞു.
റൂപർട്ട് മർഡോക്കിെൻറ ന്യൂസ് കോർപറേഷെൻറ രണ്ട് പ്രിൻറിങ് പ്ലാൻറുകളാണ് ഉപരോധിച്ചത്. മർഡോക്കിെൻറ ഉടമസ്ഥതയിലുള്ള ദ സൺ, ദ ടൈംസ് എന്നിവക്കൊപ്പം ഡെയ്ലി ടെലിഗ്രാഫ്, ഡെയ്ലി മെയ്ൽ, ഫിനാൻഷ്യൽ ൈടംസ് എന്നീ പത്രങ്ങളുടെ വിതരണം തടസ്സപ്പെട്ടു. വടക്കൻ ലണ്ടനിലെ ബ്രോക്സ്ബോൺ, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ നോസ്ലി എന്നിവിടങ്ങളിലെ പ്രിൻറിങ് പ്ലാൻറുകളുടെ പ്രവർത്തനം 'എക്സ്റ്റിങ്ഷൻ റെബല്യൻ' പരിസ്ഥിതി കൂട്ടായ്മയാണ് തടസ്സപ്പെടുത്തിയത്. പ്ലാൻറുകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ടും മുളവേലി കെട്ടിയുമായിരുന്നു പ്രതിഷേധം.
പാരിസ്ഥിതിക, കാലാവസ്ഥ അടിയന്തര സാഹചര്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതിരിക്കുകയും, വ്യക്തിപരവും രാഷ്ട്രീയപരവുമായ അജണ്ടകൾക്ക് അനുസരിച്ച് വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിനാലാണ് വിതരണം തടസ്സപ്പെടുത്തിയതെന്ന് എക്സ്റ്റിങ്ഷൻ റെബല്യൻ സംഘം വ്യക്തമാക്കി. ബ്രോക്സ്ബോൺപ്ലാൻറിന് മുന്നിൽ തടസ്സം സൃഷ്ടിച്ച 13 പരിസ്ഥിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ, പത്ര വിതരണം നടത്താൻ സാധിച്ചില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് പ്രിൻറിങ് പ്ലാൻറുകളുടെ ഉടമകളായ ന്യൂസ്പ്രിേൻറഴ്സ് വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തിനും സമൂഹത്തിനും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണ് പ്രക്ഷോഭമെന്നും സ്വീകാര്യമല്ലെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പേട്ടൽ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച മുതൽ നിസ്സഹരണം സമരം ആരംഭിച്ച എക്സ്റ്റിങ്ഷൻ റെബല്യൻ നിരവധി റോഡുകളിലും പാലങ്ങളിലും വാഹനങ്ങൾ തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.