കാത്തിരിപ്പ് അവസാനിപ്പിക്കാം; ഫേസ്ബുക്ക് ആ പേര് പുറത്തുവിട്ടു
text_fieldsകാലിഫോർണിയ: അഭ്യൂഹങ്ങൾക്ക് വിട. ഫേസ്ബുക്കിെൻറ പേരു മാറ്റില്ല. പകരം, ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ഒകുലസ് എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്പനിയുടെ പേരിൽ മാറ്റം വരും. 'മെറ്റ' എന്ന പേരിലാവും കമ്പനി ഇനി അറിയപ്പെടുക. ഫേസ്ബുക്ക് മേധാവി മാർക് സുക്കർബർഗാണ് ഇത് ഒൗദ്യോഗികമായി അറിയിച്ചത്.
ഫേസ്ബുക്ക് ഇൻകോർപറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതൽ 'മെറ്റ ഇൻകോർപറേറ്റ്' എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സുക്കർബർഗ് വ്യക്തമാക്കി.
ഫേസ്ബുക്ക് കണക്ട് ഓഗ്മെൻറഡ് ആൻഡ് വിർച്വൽ റിയാലിറ്റി കോൺഫറൻസിലാണ് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം അറിയിച്ചത്. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് പുതിയ ലോഗോയും അനാഛാദനം ചെയ്തു. സമൂഹ മാധ്യമത്തിനപ്പുറം വിശാലമായ മെറ്റാവേഴ്സ് മേഖലയിലേക്ക് കമ്പനി വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് പേരുമാറ്റം.
അടുത്തിടെ ഏഴു മണിക്കൂറിലേറെ ഫേസ്ബുക്കും വാട്സ്ആപ്പും അനുബന്ധ സമൂഹ മാധ്യമങ്ങളും നിശ്ചലമായിരുന്നു. ഇതേതുടർന്ന് നടന്ന ചർച്ചകളിൽ ഫേസ്ബുക്കിെൻറ പേരു മാറ്റാൻ പോകുന്നുവെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ, പേരുമാറ്റം ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലല്ല, കമ്പനിയിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുക്കർബർഗ്. ആപ്പുകളിലും ബ്രാൻഡുകളിലും മാറ്റമില്ലെന്നും പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം,വാട്സ് ആപ്, ഒക്യുലസ്, വർക് പ്ലേസ്, പോർട്ടൽ, നോവി തുടങ്ങിയ എട്ടു സ്ഥാപനങ്ങൾ ഇനി അതതുപേരിൽ മെറ്റയുടെ കീഴിലായിരിക്കും. ഇനി തുടങ്ങാനിരിക്കുന്ന സ്ഥാപനങ്ങളും മെറ്റയുടെ ഉടമസ്ഥതയിലാവും.
സമൂഹ മാധ്യമങ്ങളുടെ ഭാവി മെറ്റാവേഴ്സിലാണെന്നാണ് സക്കർബർഗ് കരുതുന്നത്. അത് മുന്നിൽകണ്ടാണ് പേരുമാറ്റം. വെർച്വൽ റിയാലിറ്റി, ഓഗ്മെൻറഡ് റിയാലിറ്റി സാങ്കേതികവിദ്യകളിൽ കമ്പനി വലിയ നിക്ഷേപമാണ് നടത്തുന്നത്. അതേ സമയം, അടുത്തിടെ ഉയർന്ന വിവാദങ്ങളിൽ നിന്ന് മുഖംരക്ഷിക്കാനാണ് ഫേസ്ബുക്ക് പേരുമാറ്റിയതെന്നാണ് വിമർശകരുടെ അഭിപ്രായം. ഫേസ്ബുക്കിനെതിരെ മുൻ ജീവനക്കാർ നടത്തിയ ആരോപണങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.