കുട്ടികള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന് ട്രംപ്; ഫേസ്ബുക്കും ട്വിറ്ററും വീഡിയോ നീക്കം ചെയ്തു
text_fields
വാഷിങ്ടണ്‍: കുട്ടികള്‍ക്ക് കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനാകുമെന്ന അമേരിക്കൻ പ്രസിഡൻറ് െഡാണാൾഡ് ട്രംപിെൻറ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്തു. കോവിഡ് വൈറസ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചുവെന്നാരോപിച്ചാണ് നടപടി.
തങ്ങളുടെ പോളിസിക്ക് വിരുദ്ധമായ തരത്തില്‍ തെറ്റായ വിവരം പങ്കുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് ട്രംപിെൻറ വിഡിയോ നീക്കം ചെയ്തത്. ട്വിറ്റർ നിയമങ്ങൾക്കെതിരായ സന്ദേശം എന്ന് ചൂണ്ടിക്കാട്ടി ടീം ട്രംപ് കാമ്പയിൻ എന്ന അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ ട്വിറ്റർ നീക്കുകയും ഈ അക്കൗണ്ട് േബ്ലാക്ക് ചെയ്യുകയും ചെയ്തു.
ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിെൻറ ഭാഗമാണ് ടീം ട്രംപ് കാമ്പയിനേഴ്സ് പങ്കുവെച്ചത്. സ്കൂളുകൾ തുറക്കാമെന്ന് പറഞ്ഞ ട്രംപ് മിക്കകുട്ടികൾക്കും വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. കുട്ടികൾ കോവിഡിനെ പ്രതിരോധിക്കുമെന്നതില്‍ യാതൊരു വിധത്തിലുമുള്ള കണ്ടെത്തലും ഇതുവരെ വന്നിട്ടില്ല.
''വീഡിയോയില്‍ ഒരു കൂട്ടം ആളുകള്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടുന്നുവെന്ന തെറ്റായ അവകാശവാദങ്ങള്‍ ഉള്‍പ്പെടുന്നു. കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തങ്ങളുടെ നയങ്ങളുടെ ലംഘനമാണ്''- ഫേസ്ബുക് പോളിസി വക്താവ് ആന്‍ഡി സ്റ്റോണ്‍ പ്രസ്താവനയില്‍ അറിയിച്ചു.
ട്രംപിെൻറ പേഴ്സണൽ ട്വിറ്റർ അക്കൗണ്ടിൽ നിന്നും വിഡിയോ നീക്കം ചെയ്തിട്ടുണ്ട്. കാമ്പയിൻ ടീമിെൻറ അക്കൗണ്ടിൽ നിന്നും വിഡിയോ നീക്കം ചെയ്താൽ മാത്രമേ ആ അക്കൗണ്ട് ആക്റ്റീവാകൂയെന്നും ട്വിറ്റർ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെ ചെറുക്കാൻ ലോകരാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കെ ട്രംപ് തെറ്റായ വിവരങ്ങൾ പങ്കുവെച്ചുവെന്നാണ് സോഷ്യൽമീഡിയ പോളിസി വക്താക്കൾ ചുണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.