Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാൻമർ സൈന്യത്തി​െൻറ...

മ്യാൻമർ സൈന്യത്തി​െൻറ ഫേസ്​ബുക്ക്​ പേജ്​ റദ്ദാക്കി

text_fields
bookmark_border
മ്യാൻമർ സൈന്യത്തി​െൻറ ഫേസ്​ബുക്ക്​ പേജ്​ റദ്ദാക്കി
cancel
camera_alt

സൈനിക അട്ടിമറിക്കെതിരെ മെഴുകുതിരി കത്തിച്ച്​ മ്യാന്മറിലെ യു.എസ്​ എംബസിക്കുമുന്നിൽ പ്രതിഷേധിക്കുന്നവർ

യാംഗോൻ: കലാപത്തിനു പ്രേരണ നൽകി എന്നാരോപിച്ച്​ മ്യാന്മറിൽ ​സൈന്യത്തി​െൻറ ട്രൂ ന്യൂസ്​ എന്ന ഫേസ്​ബുക്ക്​ പേജ്​ റദ്ദാക്കി. രാജ്യത്ത്​ ജനാധിപത്യ ഭരണം പുനഃസ്​ഥാപിക്കണമെന്നും നേതാവ്​ ഓങ്​സാൻ സൂചിയെ മോചിപ്പിക്കണമെന്നും ആവശ്യ​പ്പെട്ട്​ സമാധാനപരമായി സമരം നടത്തുന്നവരെ സൈന്യം ശക്​തമായ ആക്രമണങ്ങളിലൂടെയാണ്​ നേരിടുന്നത്​.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയാണ്​ സൂചിയും അനുയായികളും വിജയം നേടിയതെന്നതടക്കമുള്ള പ്രചാരണങ്ങൾക്ക്​ സൈന്യം ആശ്രയിച്ചത്​ ഫേസ്​ബുക്കിനെയാണ്​. പ്രതിഷേധിക്കുന്നവർക്കെതിരെ കനത്ത നടപടിയെടുക്കുമെന്നും ​േഫസ്​ബുക്കിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു.

വിദ്വേഷപ്രചാരണം നടത്തുന്നുവെന്നാരോപിച്ച്​ അടുത്തിടെ സൈന്യവുമായി ബന്ധമുള്ള നിരവധി പേജുകൾ ഫേസ്​ബുക്ക്​ നീക്കംചെയ്​തിരുന്നു. ഇതിൽ കൂടുതലും റോഹിങ്ക്യൻ മുസ്​ലിംകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Facebook pageMyanmar military
News Summary - Facebook removes main page of Myanmar military for 'incitement of violence'
Next Story