വാര്‍ത്തകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്; ആസ്ട്രേലിയന്‍ സര്‍ക്കാറുമായി കരാർ
text_fieldsമെല്‍ബണ്‍: ആസ്‌ട്രേലിയന്‍ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചക്കു പിന്നാലെ ഉപയോക്താക്കളുടെ വാളില്‍ വാർത്തകൾ പുനഃസ്ഥാപിക്കാന്‍ തയാറായി ഫേസ്ബുക്ക്.
സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായ ധാരണയുണ്ടായിട്ടുണ്ടെന്നാണ് ഫേസ്ബുക്കമ്പനി അറിയിച്ചത്. തങ്ങളുടെ പ്രധാന ആശങ്കകള്‍ പരിഹരിക്കുന്ന നിരവധി മാറ്റങ്ങളും ഉറപ്പുകളും സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അതിെൻറ ഫലമായി വരും ദിവസങ്ങളില്‍ ആസ്ട്രേലിയക്കാര്‍ക്കായി ഫേസ്ബുക്കില്‍ വാര്‍ത്തകള്‍ പുനഃസ്ഥാപിക്കുന്നതിന് നടപടിയെടുക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
ഗൂഗ്ളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാര്‍ത്തകള്‍ക്ക് ഇരു കമ്പനികളും മാധ്യമസ്ഥാപനത്തിന് പണം നല്‍കണമെന്ന പാര്‍ലമെൻറ് തീരുമാനത്തിനെതിരെയാണ് ഫേസ്ബുക് നടപടിയെടുത്തത്. പ്രതിഷേധ സൂചകമായി ഉപ
യോക്താക്കളുടെ വാളില്‍നിന്നു ന്യൂസ് കണ്ടൻറുകള്‍ ഫേസ്ബുക് ഒഴിവാക്കുകയായിരുന്നു.
സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അടിസ്ഥാനപരമായി ന്യൂസ് പബ്ലിഷര്‍മാരും തങ്ങളും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നായിരുന്നു ആസ്ട്രേലിയയിലെ ഫേസ്ബുക് പ്രതിനിധികളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.