Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാലിബാനിന്‍റെ...

താലിബാനിന്‍റെ ഹെലികോപ്​റ്ററിൽ തൂങ്ങിയാടുന്ന ശരീരം; വൈറലായ വീഡിയോക്ക്​ പിന്നിലെ സത്യമിതാണ്​

text_fields
bookmark_border
താലിബാനിന്‍റെ ഹെലികോപ്​റ്ററിൽ തൂങ്ങിയാടുന്ന ശരീരം; വൈറലായ വീഡിയോക്ക്​ പിന്നിലെ സത്യമിതാണ്​
cancel

കാബൂൾ: അഫ്​ഗാനിസ്​താനിൽ താലിബാൻ പട്രോളിങ് നടത്തുന്ന യു.എസ്​ ഹെലികോപ്​റ്ററിൽ നിന്നുള്ള കയറിൽ തൂങ്ങിയാടുന്ന ശരീരം. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ ആണിത്​. താലിബാന്‍റെ ക്രൂരതയുടെ തെളിവായിട്ട്​ കാണ്ഡഹാറിൽ നിന്നുള്ള ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. തൂങ്ങിയാടുന്നത്​ മനുഷ്യ ശരീരം തന്നെയാണോ അതോ ഡമ്മിയാണോ ആരെയെങ്കിലും സുരക്ഷിതമായി താഴെ ഇറക്കുന്നതാണോ എന്നീ കാര്യങ്ങളിലൊന്നും വ്യക്​തതയില്ല എന്ന രീതിയിലാണ്​ ഇതുസംബന്ധിച്ച വാർത്ത അന്താരാഷ്​ട്ര മാധ്യമങ്ങളും ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട്​ ചെയ്​തതും. ​

അഫ്​ഗാനിസ്​താനിൽ നിന്ന് അമേരിക്കന്‍ സൈന്യം പൂർണമായും പിന്‍വാങ്ങുന്നതിന്​ തൊട്ടുമുമ്പ്​​ യു.എസ് ഹെലികോപ്റ്ററുമായി കാണ്ഡഹാറില്‍ താലിബാന്‍ നടത്തിയ പട്രോളിങ്ങിന്‍റെ ദൃശ്യങ്ങള്‍ ഇസ്​ലാമിക് എമിറേറ്റ്‌സ് അഫ്​ഗാനിസ്​താനിന്‍റെ ഔദ്യോഗിക ഇംഗ്ലീഷ് അക്കൗണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന താലിബ് ടൈംസിന്‍റെ ട്വിറ്റർ അക്കൗണ്ടിലാണ്​ പ്രത്യക്ഷപ്പെട്ടത്​. 'നമ്മുടെ വ്യോമസേന! ഈ സമയം ഇസ്​ലാമിക് എമിറേറ്റ്‌സിന്‍റെ വ്യോമസേന ഹെലികോപ്റ്ററുകള്‍ കാണ്ഡഹാര്‍ നഗരത്തിലൂടെ പട്രോളിങ്ങ് നടത്തുന്നു' എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്​. ലോകത്തെ വിറപ്പിക്കാൻ അമേരിക്കൻ സൈനികന്‍റെ മൃതദേഹം കെട്ടിത്തൂക്കി താലിബാൻ നടത്തിയ പട്രോളിങ്​ എന്ന നിലയിലാണ്​ ഈ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്​.

എന്നാൽ, ഇതിന്‍റെ സത്യാവസ്​ഥ വെളിപ്പെടുത്തി 'ആൾട്ട്​ ന്യൂസ്​' രംഗത്തെത്തിയിരിക്കുകയാണ്​. കാണ്ഡഹാറിലെ ഗവർണേഴ്​സ്​ ബിൽഡിങിന്​ മുകളിലെ കൊടിമരത്തിൽ പതാക സ്​ഥാപിക്കുന്നതിന്​ വേണ്ടി ഒരാളെ കയറിൽ കെട്ടി ഇറക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്​ ഇതെന്ന്​ ആൾട്ട്​ ന്യൂസ്​ റിപ്പോർട്ട്​ ചെയ്യുന്നു. അഫ്​ഗാൻ ന്യൂസ്​ ഏജൻസിയായ 'അസ്​​വാക'യു​ടെ പ്രതിനിധികളുമായി ബന്ധ​പ്പെട്ട ശേഷമാണ്​ ഇത്​ സ്​ഥിരീകരിച്ചതെന്നും 'ആൾട്ട്​ ന്യൂസ്​' പറയുന്നു. 'ഞങ്ങളുടെ പ്രതിനിധി സംഘം അവിടെയുണ്ടായിരുന്നു. ഗവർണറുടെ കെട്ടിടത്തിന്​ മുകളിലെ കൊടിമരത്തിൽ പതാക സ്​ഥാപിക്കാൻ താലിബാൻ ഒരാളെ ഹെലികോപ്​റ്ററിൽ കെട്ടി ഇറക്കുകയായിരുന്നു എന്ന്​ അവർ സ്​ഥിരീകരിച്ചിട്ടുണ്ട്​'- 'അസ്​വാക' പ്രതിനിധികൾ ഇങ്ങനെ പ്രതികരിച്ചതായി 'ആൾട്ട്​ ന്യൂസ്​' റിപ്പോർട്ട്​ ചെയ്യുന്നു.

100 മീറ്റർ ഉയരമുള്ള കൊടിമരത്തിൽ പതാക സ്​ഥാപിക്കാൻ ഒരാളെ കെട്ടിയിറക്കുന്ന ദൃശ്യമാണിതെന്ന്​ സംഭവത്തിന്​ ദൃക്​സാക്ഷിയായ പ്രാ​ദേശിക മാധ്യമപ്രവർത്തകനായ സാദിഖുള്ള അഫ്​ഗാൻ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. ആ ഹെലികോപ്​റ്റർ പറത്തിയ പൈലറ്റുമായി ബന്ധപ്പെ​ട്ടെന്നും താലിബാൻ പതാക സ്​ഥാപിക്കാനുള്ള ശ്രമമാണ്​ നടന്നതെന്ന്​ അദ്ദേഹം സ്​ഥിരീകരിച്ചെന്നും മറ്റൊരു മാധ്യമപ്രവർത്തകനായ ബിലാൽ സർവാരി ട്വീറ്റ്​ചെയ്യുന്നു. പതാക സ്​ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. വീഡിയോകൾ സൂക്ഷ്​മമായി പരിശോധിച്ചപ്പോൾ ഹെലികോപ്​റ്ററിൽ തൂങ്ങിക്കിടക്കുന്നയാളുടെ ദേഹത്ത്​ കയർ കൊണ്ട്​ സുരക്ഷിതമായി ബന്ധിച്ചത്​ കണ്ടെത്താനായെന്നും 'ആൾട്ട്​ ന്യൂസ്​' പറയുന്നു.

റിപ്പബ്ലിക്കന്‍ സെനറ്ററായ ടെഡ് ക്രൂസ്​ ജോ ബൈഡനെ വിമർശിക്കാൻ​ ഈ വീഡിയോ ഉപയോഗിച്ചിരുന്നു. 'ജോ ബൈഡന്‍റെ അഫ്ഗാനിസ്താന്‍ മഹാവിപത്തിന്‍റെ ആകെത്തുകയാണ്​ ഈ ദൃശ്യം. താലിബാന്‍ ഒരാളെ അമേരിക്കന്‍ ബ്ലാക്ക് ഹ്വാക്ക്​ ഹെലികോപ്റ്ററില്‍ നിന്ന് താഴേക്ക് തൂക്കിയിട്ടിരിക്കുകയാണ്. തീർത്തും ദുരന്തം, ചിന്തിക്കാന്‍ പോലും സാധിക്കാത്തത്'- എന്നാണ്​ ക്രൂസ് കുറിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan
News Summary - Fact check: Taliban ‘hanging’ a body from a helicopter
Next Story