എട്ടുകുട്ടികളുടെ പിതാവായതിന് 'പണികിട്ടി'; ചൈനയിൽ കർഷകൻ 10 ലക്ഷം പിഴയൊടുക്കണം
text_fieldsബെയ്ജിങ്: ചൈനയിൽ ഒരു കുടുംബത്തിൽ മൂന്നു കുട്ടികളിൽ കൂടുതൽ അരുതെന്ന നിയമം ലംഘിച്ച കർഷകനെതിരെ ഭരണകൂടം പിഴയിട്ടത് 90,000 യുവാൻ (10,38,664 രൂപ). രണ്ട് ആൺകുട്ടികളുണ്ടാകാൻ കാത്തിരുന്നതാണ് സിചുവാൻ പ്രവിശ്യയിലെ അന്യൂ സ്വദേശിയായ ലിയുവിന് വിനയായത്. രണ്ടാമത്തെ ആൺകുട്ടി പിറക്കുേമ്പാഴേക്ക് മൊത്തം കുട്ടികളുടെ എണ്ണം എട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞ അധികൃതർ ആദ്യം 26 ലക്ഷം യുവാൻ (മൂന്നു കോടി രൂപ) ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, വാതിലുകൾ നിരന്തരം കയറിയിറങ്ങളിയതിനൊടുവിൽ തുക കുറച്ച് 10 ലക്ഷമാക്കുകയായിരുന്നു.
ആദ്യ ഭാര്യയിൽ ഇയാൾക്ക് അഞ്ച് പെൺകുട്ടികളുണ്ടായിരുന്നത്. അതുകഴിഞ്ഞ് 2006, 2010 വർഷങ്ങളിൽ രണ്ട് ആൺകുട്ടികളും ജനിച്ചു. അതിനിടെ, ഒരു പെൺകുട്ടിയെ ദത്തുനൽകുകയും ചെയ്തു. 2016 ആകുേമ്പാഴേക്ക് എട്ടു കുട്ടികളുടെ അമ്മയായ ഭാര്യയെ വിവാഹ മോചനം നടത്തി രണ്ടാമതൊരാളെ വിവാഹം ചെയ്തു. കുട്ടികളും പുതിയ ഭാര്യയുമായി സന്തോഷ പൂർവം കഴിയുന്നതിനിടെയാണ് പിഴ ലഭിക്കുന്നത്.
ചൈനയിലെ നിയമപ്രകാരം മൂന്നു കുട്ടികളിൽ കൂടുതൽ പാടില്ല. 2019ലാണ് ലിയുവിനെതിരെ മൂന്നു കോടി രൂപ പിഴയിട്ടത്. അത്രയും തുക ഒടുക്കാൻ വകുപ്പില്ലെന്നു കണ്ട് ഒടുവിൽ ഇളവ് അനുവദിക്കുകയായിരുന്നു.
'കുടുംബം പട്ടിണിയിലാകാതെ പിഴ ഒടുക്കാനുള്ള ശ്രമത്തിലാണ് ലിയു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.