വഴിയിൽകിടന്ന കല്ലെടുത്ത് മാറ്റി കർഷകൻ; ഫ്രാൻസ്-ബെൽജിയം അന്താരാഷ്ട്ര അതിർത്തി മാറിമറിഞ്ഞു
text_fieldsസംഭവം നടന്നത് ഫ്രാൻസ്-ബെൽജിയം അതിർത്തിയിലാണ്. തെൻറ കൃഷിയിടത്തിൽ നിലം ഉഴുതുകൊണ്ടിരിക്കുകയായിരുന്നു ആ കർഷകൻ. ട്രാക്ടർ വന്ന് തിരിയുന്നിടത്ത് ഒരു കല്ല് തടസമായി കിടിക്കുന്നത് അപ്പോഴാണ് അദ്ദേഹത്തിെൻറ ശ്രദ്ധയിൽപ്പെട്ടത്. അതവിടന്ന് മാറ്റിയാൽ ട്രാക്ടറിന് എളുപ്പത്തിൽ തിരിഞ്ഞുപോകാനാവും. പിന്നെ ഒന്നും ആലോചിച്ചില്ല. ട്രാക്ടറിൽ നിന്നിറങ്ങിയ അദ്ദേഹം കല്ല് കുറച്ച് മീറ്റർ പിന്നിലേക്ക് മാറ്റിയിട്ടു. തുടർന്ന് കർഷകൻ പണി തുടരുകയും ചെയ്തു.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഫ്രാൻസ്-ബൽജിയം അതിർത്തി കാണാനായി ഒരുകൂട്ടം വിദ്യാർഥികളും അവരുടെ ചരിത്ര അധ്യാപകരും അവിടെയെത്തി. അവരുടെ അടുത്ത് പഴയ മാപ്പുകളുംമറ്റും ഉണ്ടായിരുന്നു. ചിരിത്രപ്രസിദ്ധമായ ആ അതിർത്തിക്കല്ല് തിരഞ്ഞുനടന്ന അവർക്ക് എളുപ്പമത് കണ്ടെത്താനായില്ല. നേരത്തേ അവിടെ വന്നിട്ടുള്ളവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. അവസാനം സ്ഥിരമായി ഉണ്ടാകുന്ന സ്ഥലത്തുനിന്നുമാറി കല്ല് അവർ കണ്ടെത്തി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം അവർ തിരിച്ചറിഞ്ഞത്. കുറേക്കാലമായി ഫ്രാൻസ് എന്ന രാജ്യം പഴയതിനേക്കാൾ ചുരുങ്ങിയിരുന്നു. ബെൽജിയമാകെട്ട കുറേക്കൂടി വികസിക്കുകയും ചെയ്തു.
'ആദ്യം കണ്ടപ്പോൾതന്നെ അതിർത്തിയുടെ അവസാനഭാഗത്തായി സ്ഥിതിചെയ്യുന്ന കല്ല് നീങ്ങിയിട്ടുണ്ടെന്ന ധാരണ എനിക്ക് ലഭിച്ചു'-ചരിത്രകാരന്മാരിൽ ഒരാളായ ജീൻ പിയറി ചോപിൻ പറഞ്ഞു. ഇവർ വിവരം അറിയിച്ചതനുസരിച്ച് ഫ്രാൻസ് ബെൽജിയം അധികൃതർ എത്തി അതിർത്തി പുനഃസ്ഥാപിക്കുകയായിരുന്നു.
ട്രീറ്റി ഒാഫ് കോർട്ടിക്
നമ്മുടെ കർഷകൻ എടുത്തുമാറ്റിയ കല്ലിന് 200 വർഷത്തിലധികം പഴക്കമുണ്ട്. 1820 മാർച്ച് 28നാണ് ഫ്രാൻസും ബെൽജിയവും തമ്മിൽ അതിർത്തി നിർണയിച്ചുകൊണ്ട് ട്രീറ്റി ഒാഫ് കോർട്ടിക് ഒപ്പിട്ടത്. അതിനുശേഷം ഏതാണ്ട് ഒരുവർഷത്തിനുശേഷം കല്ലുകൾ സ്ഥാപിക്കുകയും ചെയ്തു.'അദ്ദേഹം ബെൽജിയത്തെ വലുതാക്കുകയും ഫ്രാൻസിനെ ചെറുതാക്കുകയും ചെയ്തു, ഇത് നല്ല ആശയമല്ല. എനിക്ക് സന്തോഷമുണ്ട്. എെൻറ നഗരം വലുതാണ്. എന്നാൽ ഫ്രഞ്ച് മേയർ അത് സമ്മതിച്ചുതരാൻ ഇടയില്ല'-ബെൽജിയൻ അതിർത്തി ഗ്രാമമായ എർക്യുലിനസിെൻറ മേയർ ഡേവിഡ് ലാവോക്സ് തമാശരൂപേണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.