ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം: നിയമ സാധുതയില്ലാതെ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്ന് യു.എന്‍
text_fieldsവിമര്‍ശനാത്മകമോ വിയോജിപ്പുള്ളതോ ആയ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന് അറസ്റ്റിലായവര്‍ ഉള്‍പ്പെടെ നിയമത്തിന്‍െറ പിന്‍ബലമില്ലാതെ തടവിലാക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ (യു.എന്‍.എച്ച്.എസി.ആര്‍) ഇന്ത്യയോട് ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി, മൗലികാവകാശങ്ങള്‍ വിനിയോഗിച്ചതിന് ആരെയും തടങ്കലിലാക്കില്ളെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യ തയ്യാറാകണം.
ഭീമ കൊറേഗാവ് കേസില്‍ തടവുകാരനായിരിക്കെ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ട സാചര്യത്തിലാണീ പ്രസ്താവന. കോവിഡ് സാഹചര്യത്തില്‍, നിയമപരമായ അടിസ്ഥാനമില്ലാതെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ട ഓരോ വ്യക്തിയെയും വിട്ടയക്കേണ്ടത് അത്യാവശ്യമാണ്.
അറസ്റ്റുചെയ്തതുമുതല്‍ ഫാ. സ്റ്റാന്‍ ജാമ്യമില്ലാതെ തടവിലായിരുന്നു. 2018 മുതല്‍ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് തീവ്രവാദകുറ്റം ചുമത്തിയാണ് കേസെടുത്തത്. ദീര്‍ഘകാലമായി പൊതുവിഷയത്തില്‍ ഇടപെട്ട്വരികയായിരുന്നു. മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍്റെ ആരോഗ്യം വഷളാവുകയും കോവിഡ് ബാധിക്കുകയും ചെയ്തു. ജാമ്യത്തിനായുളള അദ്ദേഹത്തിന്‍െറ അപേക്ഷകള്‍ നിരസിക്കപ്പെട്ടു.
മനുഷ്യാവകാശ സംരക്ഷകരെ സംബന്ധിച്ച നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 1987 (യുഎപിഎ) ഉപയോഗിക്കുന്നതില്‍ ഹൈക്കമ്മീഷണര്‍ ആശങ്ക ആവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.