ട്രംപിനെ വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന തകർത്തെന്ന് എഫ്.ബി.ഐ; മൂന്നുപേർക്കെതിരെ കേസ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ വധിക്കാനുള്ള ഇറാൻ ഗൂഢാലോചന വിഫലമാക്കിയതായി എഫ്.ബി.ഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ്). സംഭവത്തിൽ ഇറാൻ പൗരനെതിരെ കേസെടുക്കുകയും രണ്ട് അമേരിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടെന്നാണ് എഫ്.ബി.ഐ പറയുന്നത്.
ഇറാനിൽ താമസിക്കുന്ന ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിലെ ഫർഹാദ് ഷാക്കേരി (51) ക്കെതിരെയാണ് കേസെടുത്തത്. ന്യൂയോർക്കിലെ ബ്രൂക്ലിൻ, സ്റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിൽനിന്ന് കാർലിസ്‌ലെ റിവേര (49), ജോനാഥൻ ലോഡ്‌ഹോൾട്ട് (36) എന്നിവരെ അറസ്റ്റ് ചെയ്തു.
ട്രംപിനെ വധിക്കാനായി ഗൂഢാലോചന നടത്താൻ ഇറാൻ ഭരണകൂടം ഒക്ടോബർ ഏഴിന് ഷാക്കേരിയെ ചുമതലപ്പെടുത്തിയെന്നാണ് എഫ്.ബി.ഐ പറയുന്നത്. ഏഴ് ദിവസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനായിരുന്നത്രെ നിർദേശം. അതിന് സാധിക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാനും നിർദേശം ലഭിച്ചു. തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെടുമെന്നും അതിനു ശേഷം വധിക്കാൻ എളുപ്പമാകുമെന്നുമായിരുന്നു നിഗമനം. എന്നാൽ, താൻ ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടില്ലെന്ന് ഫർഹാദ് ഷാക്കേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.