ഫൈസർ വാക്സിന് പൂർണ്ണ അംഗീകാരം നൽകി യു.എസ്
text_fieldsവാഷിങ്ടൺ: ഫൈസർ-ബയോടെക് വാക്സിന് പൂർണ്ണ അംഗീകാരം നൽകി യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അംഗീകാരം നൽകിയത്. 16 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാനാണ് അനുമതി. ഇതിനൊപ്പം 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിനും ഫൈസറിന്‍റെ വാക്സിൻ ഉപയോഗിക്കാം.
കോവിഡിനെതിരായ പോരാട്ടാത്തിൽ നിർണായക മുന്നേറ്റമാണിത്. ഇതോട് കൂടി വാക്സിൻ സ്വീകരിക്കാൻ ജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസമുണ്ടാവുമെന്നാണ് പ്രതീക്ഷ. മറ്റ് വാക്സിനുകൾ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് എഫ്.ഡി.എ കമീഷണർ ജാനറ്റ് വുഡ്കോക്ക് പറഞ്ഞു.
ലക്ഷക്കണക്കിനാളുകൾ ഫൈസർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. യു.എസ് ഔദ്യോഗികമായി വാക്സിന് അംഗീകാരം നൽകുന്നതോടെ വാക്സിൻ സ്വീകരിച്ചവർക്ക് കൂടുതൽ ആത്മവിശ്വാസമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ മുതൽ തന്നെ ഫൈസർ വാക്സിന് അമേരിക്ക അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.