കോവിഡ് കാലത്തെ വിരുന്ന്; ബോറിസ് ജോൺസന്റെ ഓഫിസിൽ കൂട്ടരാജി
text_fieldsലണ്ടൻ: ലോക്ഡൗൺ നിയമം ലംഘിച്ച് ഔദ്യോഗിക വസതിയിൽ വിരുന്ന് നടത്തി വിവാദത്തിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫിസിൽ രാജി തുടരുന്നു.പ്രധാനമന്ത്രിയുടെ നയതന്ത്ര ഉപദേഷ്ടാവ് എലീന നറോസങ്കിയാണ് ഏറ്റവുമൊടുവിൽ രാജിവെച്ചത്.
വ്യാഴാഴ്ച നാല് മുതിർന്ന അംഗങ്ങൾ രാജിവെച്ചിരുന്നു. ബോറിസ് ജോൺസന്റെ നയതന്ത്ര മേധാവി മുനീറ മിർസയാണ് ആദ്യം രാജി സമർപ്പിച്ചത്. പിന്നാലെ കമ്യൂണിക്കേഷൻസ് മേധാവി ജാക് ഡോയലും രാജിക്കത്തു നൽകി.
ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് വിരുന്ന് നടത്തി രാജിവെക്കാൻ സമ്മർദം നേരിടുന്ന ബോറിസ് ജോൺസണ് സ്റ്റാഫംഗങ്ങളുടെ രാജി ഇരുട്ടടിയായി. ചീഫ് ഓഫ് സ്റ്റാഫ് ഡാൻ റോസൻഫീൽഡും പ്രധാനമന്ത്രിക്ക് രാജി നൽകിയിരുന്നു.എന്നാൽ, പകരം ഒരാളെ കണ്ടെത്തുന്നതുവരെ തുടരാൻ നിർദേശിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി റെയ്നോൾഡ്സിന്റെ കാര്യത്തിലും സമാന സ്ഥിതിയാണ്.
പ്രതിപക്ഷനേതാവ് കെയ്ർ സ്റ്റാമർേപ്രാസിക്യൂഷൻസ് ഡയറക്ടറായിരിക്കെ ടി.വി താരം ജിമ്മി സവൈലിന് ലൈംഗിക പീഡനക്കേസിൽ ഇളവു ലഭിക്കത്തക്കവണ്ണം പ്രവർത്തിച്ചു എന്ന ബോറിസ് ജോൺസന്റെ തെറ്റായ ആരോപണത്തിൽ പ്രതിഷേധിച്ചാണ് മുനീറ മിർസയുടെ രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.