25 വർഷം പോറ്റിയ പാമ്പ് ഇപ്പോൾ ഞങ്ങൾക്കെതിരെ ചീറ്റുന്നു; ബി.ജെ.പിക്കെതിരെ വിമർശനവുമായി ഉദ്ധവ്
text_fieldsമുംബൈ: 25 വർഷം പോറ്റിയ പാമ്പ് ഇപ്പോൾ ഞങ്ങൾക്കെതിരെ ചീറ്റുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബി.ജെ.പിക്കെതിരെയാണ് താക്കറെ രൂക്ഷവിർശനം ഉന്നയിച്ചിരിക്കുന്നത്. പക്ഷേ ഈ പാമ്പിനെ എങ്ങനെ ഇല്ലാതാക്കമെന്ന് തങ്ങൾക്ക് അറിയാമെന്നും താക്കറെ കൂട്ടിച്ചേർത്തു.
മഹാവികാസ് അഘാഡി എം.എൽ.എമാരുടേയും നേതാക്കളുടേയും യോഗത്തിലാണ് ഉദ്ധവ് താക്കറെ അതിരൂക്ഷവിമർശനം ഉന്നയിച്ചത്. ബജറ്റ് സമ്മേളനത്തിൽ മുഴുവൻ എം.എൽ.എമാരും നിയമസഭയിലെത്തണമെന്നും താക്കറെ ആവശ്യപ്പെട്ടു. എൻ.സി.പി അധ്യക്ഷൻ ശരത് പവാറും യോഗത്തിനെത്തിയിരുന്നു.
തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്രയും പ്രതികാരദാഹിയായ ഒരു കേന്ദ്രസർക്കാറിനെ താൻ കണ്ടിട്ടില്ലെന്ന് ശരത് പവാറും പറഞ്ഞു. നവാബ് മാലിക്കിനെതിരായ കേസ് പരാമർശിച്ചായിരുന്നു ശരത് പവാറിന്‍റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.