പാകിസ്താനിൽ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ രാജ്യം വിടുന്നത് വിലക്കി
text_fieldsഇസ്‍ലാമാബാദ്: പ്രധാനമന്ത്രി പദത്തിൽനിന്ന് ഇംറാൻ ഖാൻ പുറത്തായതിനു പിന്നാലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ, സർക്കാർ ഉദ്യോഗസ്ഥർ രാജ്യം വിട്ടുപോകുന്നത് വിലക്കി. മുൻകൂർ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ രാജ്യം വിട്ടുപോകരുതെന്ന് ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) നിർദേശം നൽകി.
വിമാനത്താവളങ്ങളിൽ എഫ്.ഡി.ഐയുടെ ഇമിഗ്രേഷൻ ജീവനക്കാർ നിരീക്ഷണം ശക്തമാക്കി. ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസർ രാജിവെക്കുകയും അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ആരംഭിക്കുകയും ചെയ്തതിനു പിന്നാലെയാണ് എഫ്.ഐ.എ ഉദ്യോഗസ്ഥർ അനുമതിയില്ലാതെ രാജ്യം വിടുന്നത് വിലക്കി ഉത്തരവിറക്കിയത്.
വിദേശത്തേക്ക് പോകാനായി അനുമതിയില്ലാതെ വിമാനത്താവളങ്ങളിലെത്തുന്ന ഉദ്യോഗസ്ഥരെ തിരിച്ചയക്കാനും ഇമിഗ്രേഷൻ ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവള സുരക്ഷ സേനയും പരിശോധന ശക്തമാക്കി. എല്ലാ യാത്രക്കാരെയും പരിശോധിച്ചശേഷമാണ് ഇവർ വിടുന്നത്. കൂടാതെ, റാവൽപിണ്ടി ഉൾപ്പെടെയുള്ള നഗരങ്ങളിലും പൊലീസ് സുരക്ഷയും ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.