റഷ്യക്കെതിരെ ഫിഫയുടെ വിലക്കുകളിതാണ്; കളിക്കാനേയില്ലെന്ന് നാലു രാജ്യങ്ങൾ
text_fieldsയുക്രെയിനിൽ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ റഷ്യക്കെതിരെ നിയന്ത്രണങ്ങളും വിലക്കുമായി അന്താരാഷ്ട്ര ഫുട്ബാൾ സംഘടനായ 'ഫിഫ'. യുക്രെയിനിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ മത്സരങ്ങളിൽ നിന്ന് ടീമിനെ പുറത്താക്കുമെന്ന മുന്നറിയിപ്പും 'ഫിഫ' നൽകി.
റഷ്യൻ പതാകക്കും ദേശീയഗാനത്തിനുമാണ് 'ഫിഫ' വിലക്കേർപ്പെടുത്തിയത്. റഷ്യ എന്ന പേരിൽ അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ കളിക്കുന്നതും തടഞ്ഞിട്ടുണ്ട്. 'ഫുട്ബാൾ യൂണിയൻ ഒാഫ് റഷ്യ' എന്ന പേരിൽ മത്സരങ്ങളിൽ പങ്കെടുക്കാം.
അതേസമയം, 'ഫിഫ'യുടെ നടപടി തൃപ്തികരമല്ലെന്നും റഷ്യയെ ഫുട്ബാൾ മത്സരങ്ങളിൽ നിന്ന് പൂർണമായും വിലക്കണമെന്നും പോളണ്ട്, ചെക്ക് റിപ്പബിക്, സ്വീഡൻ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധത 'ഫിഫ' തെളിയിക്കേണ്ട സമയമാണിതെന്ന് പോളിഷ് ഫുട്ബാൾ അസോസിയേഷൻ മേധാവി സിസാറി കുലേസ പറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലടക്കം റഷ്യയുമായി ഫുട്ബാൾ കളിക്കാനില്ലെന്നും പോളണ്ട്, ചെക്ക് റിപ്പബിക്, സ്വീഡൻ, ഇംഗ്ലണ്ട് രാജ്യങ്ങൾ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.