തെക്കൻ ലെബനാനിൽ അഞ്ചാമത്തെ സമാധാനപാലകന് പരിക്കേറ്റതായി യു.എൻ
text_fieldsബെയ്റൂത്ത്: തെക്കൻ ലെബനാനിൽ അഞ്ചാമത്തെ സമാധാന സേനാംഗത്തിന് വെടിയേറ്റ് പരിക്കേറ്റതായി ലെബനാനിലെ യു.എൻ ഇടക്കാല സേന (യൂണിഫിൽ) അറിയിച്ചു. സമീപത്ത് നടക്കുന്ന സൈനിക നടപടിക്കിടെ വെള്ളിയാഴ്ച രാത്രി തെക്കൻ നഗരമായ നഖൂറയിലെ ആസ്ഥാനത്തുള്ള ഒരു സമാധാന സേനാംഗത്തിന് പരിക്കേറ്റുവെന്നാണ് ‘യൂണിഫിൽ’ പ്രസ്താവന.
ബുള്ളറ്റ് നീക്കം ചെയ്യുന്നതിനായി നഖൂറ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അതിൽ പറയുന്നു. വെടിവെപ്പിന്റെ ഉത്ഭവം അറിയില്ല.
അതേസമയം, റാമ്യ ഗ്രാമത്തിലെ യു.എൻ സ്ഥാനത്തുള്ള കെട്ടിടങ്ങൾക്ക് വെള്ളിയാഴ്ച രാത്രി സമീപത്ത് ഇസ്രായേൽ നടത്തിയ സ്ഫോടനങ്ങൾ കാരണം കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി. ആസ്ഥാനങ്ങൾക്കു സമീപമുള്ള പോരാട്ട പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെ യു.എൻ ഉദ്യോഗസ്ഥരുടെയും പരിസരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യതകളെക്കുറിച്ച് ഞങ്ങൾ എല്ലാവരെയും ഓർമിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.