സന്തോഷമുള്ള രാജ്യം ഫിൻലൻഡ് തന്നെ
text_fieldsന്യൂയോർക്: തുടർച്ചയായ മൂന്നാംവർഷം ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി അരക്കിട്ടുറപ്പിച്ച് ഫിൻലൻഡ്. 156 രാജ്യങ്ങളുടെ പട്ടികയിലാണ് ഫിൻലൻഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യു.എൻ തെരഞ്ഞെടുത്തത്.
ഓരോ രാജ്യങ്ങളിലുമുള്ള പൗരൻമാരുടെ സന്തോഷത്തിെൻറ അളവ്,ജി.ഡി.പി, സാമൂഹിക പിന്തുണ, വ്യക്തികൾക്ക് നൽകുന്ന സ്വാതന്ത്ര്യം, അഴിമതിയുടെ നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.
ജീവിത നിലവാരം ഏറ്റവും കൂടുതൽ മെച്ചപ്പെട്ട രാജ്യമാണ് ഫിൻലൻഡ്. അസമത്വവും ദാരിദ്ര്യവും ഏറ്റവും കുറവാണിവിടെ. സ്വിറ്റ്സർലൻഡ്, ന്യൂസിലാൻഡ്, ആസ്ട്രിയ, ലക്സംബർഗ് എന്നീ രാജ്യങ്ങൾ ആദ്യ പത്തിലുണ്ട്. സിംബാബ്വെ, ദക്ഷിണ സുഡാൻ, അഫ്ഗാനിസ്താൻ എന്നിവയാണ് സന്തോഷം കുറഞ്ഞ രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.