നാറ്റോയിൽ ചേരുമെന്ന് ഫിൻലൻഡ്; കനത്ത തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പുമായി റഷ്യ
text_fieldsമോസ്കോ: നാറ്റോ സഖ്യത്തിൽ ചേരുമെന്ന നിർണായക പ്രഖ്യാപനവുമായി ഫിൻലൻഡ്. സ്വീഡൻ നാറ്റോയിൽ ചേരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഫിൻലാൻഡിന്റേയും പ്രഖ്യാപനം. എന്നാൽ, നാറ്റോ സഖ്യത്തിന്റെ ഭാഗമാവുകയാണെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
ഫിൻലഡിന്റെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വടക്കൻ യുറോപ്പിലെ സുസ്ഥിരതയിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫിൻലൻഡിന് പ്രത്യാഘാതമുണ്ടാവുമെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ഏത് തരത്തിലുള്ള നടപടിയാണ് ഉണ്ടാവുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ ഫിൻലൻഡ് പ്രധാനമന്ത്രി കാലതാമസമില്ലാതെ നാറ്റോ അംഗത്വത്തിനുള്ള അപേക്ഷ നൽകുമെന്ന് അറിയിച്ചിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ ഫിൻലൻഡിലെ ജനങ്ങൾക്കിടയിൽ നാറ്റോ അംഗത്വത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. റഷ്യയുമായി 1300 കിലോ മീറ്റർ ദൂരം അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലൻഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.