Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2024 11:30 PM IST Updated On
date_range 14 March 2024 11:31 PM ISTഫിൻലൻഡ് അതിർത്തിയിൽ സേനയെ വിന്യസിക്കും -പുടിൻ
text_fieldsbookmark_border
മോസ്കോ: ഫിൻലൻഡ് അതിർത്തിയിൽ സേനയെ വിന്യസിക്കുമെന്നും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. അവരുടെ തന്നെ രാഷ്ട്രതാൽപര്യം പരിഗണിച്ചാൽ സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേർന്നത് അർഥമില്ലാത്ത നടപടിയാണെന്ന് പുടിൻ കൂട്ടിച്ചേർത്തു.
പടിഞ്ഞാറൻ രാജ്യങ്ങളോടും റഷ്യയോടും തുല്യ സമീപനം സ്വീകരിച്ചിരുന്ന ഫിൻലൻഡ് യുക്രെയ്ൻ യുദ്ധത്തോടെ നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അവർക്ക് അംഗത്വം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story