ഇന്തോനേഷ്യയിൽ ജയിലിന് തീപിടിച്ച് 40 പേർ വെന്തുമരിച്ചു
text_fieldsജക്കാർത്ത: ഇന്തോനേഷ്യ ബാൻടെനിൽ ജയിലിന് തീപിടിച്ച് 40 പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ടാൻഗെറംഗിലെ ജയിലിൽ സി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ പാർപ്പിച്ചിരുന്ന ബ്ലോക്കായിരുന്നു ഇത്. ഇവിടെ 122 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ തീപിടിത്തം ഉണ്ടാകുമ്പോൾ എത്ര പേരുണ്ടായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് അറിയിച്ച ഔദ്യോഗിക വക്താവ് വെളിപ്പെടുത്തിയില്ല.
71 പേർക്ക് പരിക്കേറ്റിട്ടിണ്ടെന്നും മരണനിര്ക്ക ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ടാൻഗെറംഗിലെ ജയിലിന് 600 തടവുകാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്. എന്നാൽ ഇവിടെ 2000 ൽ അധികം തടവുകാരെ പാർപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.