യൂറോപ്പിെല ഏറ്റവും വലിയ അഭയാർഥി ക്യാമ്പ് കത്തിനശിച്ചു
text_fieldsആതൻസ്: യൂറോപ്പിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ഗ്രീസിലെ േമാറിയ പൂർണമായും കത്തിനശിച്ചു. ലെസ്ബോസ് ദ്വീപിലുള്ള ക്യാമ്പിൽ 13000ഒാളം അഭയാർഥികളാണ് താമസിച്ചിരുന്നത്.
2,200 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ക്യാമ്പിൽ 4000ൽ അധികം കുട്ടികൾ അടക്കമാണ് താമസിച്ചിരുന്നതെന്ന് െഎക്യരാഷ്ട്രസഭ അഭയാർഥി സംഘടന വ്യക്തമാക്കി. ക്യാമ്പ് ഇല്ലാതായതോടെ പലരും തുറസ്സായ സ്ഥലങ്ങളിലും കൃഷിയിടങ്ങളിലുമാണ് കിടന്നുറങ്ങിയത്.
അന്തേവാസികളായ 35 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം മുതൽ ക്യാമ്പിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞദിവസം രാത്രി പ്രതിഷേധക്കാർ ചില ഭാഗങ്ങളിൽ തീയിടുകയും പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തിരുന്നതായും ഇതിനിടെയാണ് തീപടർന്നതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2200 പേരെ ഉൾക്കൊള്ളാവുന്ന ക്യാമ്പിൽ ആറിരട്ടിയോളം പേരെ ഉൾക്കൊള്ളിച്ചതിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.