ഇറാനിലെ പാക് അതിർത്തിയിൽ വെടിവെപ്പ്; ഒമ്പത് മരണം
text_fieldsതെഹ്റാൻ: പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഇറാന്റെ തെക്കുകിഴക്കൻ പ്രദേശത്തുണ്ടായ വെടിവെപ്പിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു.
അജ്ഞാതർ നടത്തിയ ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വെടിവെപ്പിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാന്റെ സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിലെ സരവൺ ടൗണിനടുത്താണ് വെടിവെപ്പുണ്ടായത്. ഹൽവഷ് എന്ന സംഘടനയാണ് വെടിയേറ്റ് മരിച്ചവരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
പാകിസ്താനിൽ 11 ഭീകരവാദികളെ അറസ്റ്റ് ചെയ്തു
ലാഹോർ: ഐസിസ്, അൽ ഖാഇദ, തഹ്രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) എന്നീ സംഘടനകളുമായി ബന്ധമുള്ള 11 ഭീകരവാദികളെ അറസ്റ്റ് ചെയ്തതായും ഭീകരാക്രമണ ശ്രമം തകർത്തതായും പാകിസ്താൻ പൊലീസ്. പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
അഫ്ഗാനിസ്താനിൽ പരിശീലനം നേടിയ ടി.ടി.പി കമാൻഡർ മുഹമ്മദ് ഇജാസും പിടിയിലായവരിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരിൽനിന്ന് സ്ഫോടക വസ്തുക്കളും നിരോധിത പുസ്തകങ്ങളും പണവും പിടിച്ചെടുത്തിട്ടുണ്ട്. 10 കേസുകൾ രജിസ്റ്റർ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.