കോവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച് 102ാം ദിവസം ന്യൂസിലാൻഡിൽ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു
text_fieldsവെല്ലിങ്ടൺ: കോവിഡിനെ പിടിച്ചുകെട്ടിയെന്ന് പ്രഖ്യാപിച്ച് 102ാമത്തെ ദിവസം ന്യൂസിലാൻഡിൽ വീണ്ടും വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. തുടർന്ന് രാജ്യത്തെ പ്രധാന നഗരം അടക്കുകയും ജനങ്ങളോട് വീടുകളിൽതന്നെ കഴിഞ്ഞുകൂടാൻ നിർദേശിക്കുകയും ചെയ്തു. ഒക്ലൻഡിലെ ഒരു കുടുംബത്തിലെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു.
ഒക്ലൻഡിൽ മൂന്നുദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽ സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കുകയും ചെയ്തു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല. പ്രാദേശിക വ്യാപനം ഒഴിവാക്കാനായി നടപടികൾ സ്വീകരിച്ചതായും അവർ അറിയിച്ചു.
50 ലക്ഷം മാത്രം ജനസംഖ്യയുള്ള പസഫിക് ദ്വീപുരാഷ്ട്രത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നാണ് നിലവിൽ വിശേഷിപ്പിക്കുന്നത്. ഒരു കോവിഡ് കേസുപോലും ഇല്ലാതെ നൂറുദിവസങ്ങൾ പിന്നിട്ടതോടെ ലോകാരോഗ്യ സംഘടന ന്യൂസിലാൻഡിനെ അഭിനന്ദിച്ചിരുന്നു. സമൂഹവ്യാപനം വിജയകരമായി ഒഴിവാക്കിയതായും മറ്റുള്ളവർക്ക് മാതൃകയാെണന്നും സംഘടന അറിയിച്ചു. ന്യൂസിലാൻഡിൽ ഇതുവരെ 22 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. മേയ് ഒന്നുമുതൽ പുതിയ കേസുകളൊന്നും രാജ്യത്ത് റിപ്പോട്ട് െചയ്തിരുന്നില്ല.
ഒരു കേസുപോലും റിപ്പോർട്ട് ചെയ്യാതെ 100 ദിവസം പിന്നിട്ടതോടെ രാജ്യത്ത് ജനജീവിതം സാധാരണ നിലയിലായിരുന്നു. സാമൂഹിക അകല മാനദണ്ഡങ്ങൾ ഒഴിവാക്കുകയും കായിക, സാംസ്കാരിക പരിപാടികൾക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. അതേസമയം രാജ്യത്ത് കോവിഡിെൻറ രണ്ടാം വരവുണ്ടാകുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.