ചൈനയെയും റഷ്യയെയും കൂടുതൽ അടുപ്പിച്ച് ആദ്യ റെയിൽവേ പാലം തുറന്നു
text_fieldsബെയ്ജിങ്: ഇരു രാജ്യങ്ങൾക്കിടയിൽ സൗഹൃദം രൂഢമാക്കി അമൂർ പുഴക്കുകുറുകെ 2,215 മീറ്റർ നീളത്തിൽ ആദ്യ റെയിൽവേ പാലം തുറന്ന് റഷ്യയും ചൈനയും. ചരിത്രത്തിലാദ്യമായാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ റെയിൽവേ പാലം വഴി ബന്ധിപ്പിക്കപ്പെടുന്നത്. ചൈന- റഷ്യ ടോങ്ജിയാങ് നിഷ്നെലെനിന്സ്കോയെ പാലം എന്നു പേരിട്ട ഇത് ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ ഹെലോങ്ജാങ്ങിനും റഷ്യൻ അതിർത്തി പട്ടണമായ നിഷ്നെലെനിന്സ്കോയെക്കുമിടയിലാണ്. ഏഴു വർഷം മുമ്പാണ് തറക്കല്ലിട്ടത്. പാലം പൂർത്തിയായതോടെ ചൈനയുടെ വടക്കുകിഴക്കൻ റെയിൽവേയെ ഇനി സൈബീരിയൻ റെയിലുമായി ബന്ധിപ്പിക്കൽ എളുപ്പമാകും.
2014 െഫബ്രുവരിയിലാണ് ആദ്യ പാലം നിർമിച്ചിരുന്നത്. 2019ൽ പൂർത്തിയായിരുന്നുവെങ്കിലും അവസാന മിനുക്കുപണി ആഗസ്റ്റ് 17നാണ് അവസാനിച്ചത്. പാലത്തിന്‍റെ 1,886 മീറ്ററും ചൈനയുടെ വശത്താണ്.
ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ച് ആദ്യ റെയിൽവേ പാലമാണെങ്കിലും റോഡുകൾ തമ്മിൽ ബന്ധിപ്പിച്ച് പാലം നിലവിലുണ്ട്. ചൈനയിലെ ഹെയ്ഹെയെയും റഷ്യയിലെ ബ്രിയാഗോവെഷ്ചെൻസ്കിനെയും ബന്ധിപ്പിച്ച് 2019ലാണ് തുറന്നത്. ഇതേ പാലത്തിന് മുകളിലൂടെ വിനോദസഞ്ചാരികൾക്ക് ഇരുകരകളിൽ സഞ്ചരിക്കാൻ ലോകത്തെ പ്രഥമ അന്താരാഷ്ട്ര അതിർത്തി കാബ്ൾ കാർ നിർമാണവും പദ്ധതിയിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.