ടെസ്ലയുടെ ഓട്ടോ പൈലറ്റ് സംഘത്തിൽ ആദ്യ നിയമനം ഇന്ത്യൻ വംശജന്
text_fieldsഹൂസ്റ്റൺ: ടെസ്ലയുടെ ഓട്ടോപൈലറ്റ് സംഘത്തിൽ ആദ്യം നിയമിക്കപ്പെട്ടത് ഇന്ത്യൻ വംശജൻ അശോക് എല്ലുസ്വാമി. ടെസ്ല മേധാവി ഇലോൺ മസ്ക് ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിവിവരങ്ങളടങ്ങിയ അപേക്ഷ പി.ഡി.എഫ് ഫോർമാറ്റിൽ മസ്കിന്റെ സമൂഹമാധ്യമത്തിൽ നൽകി. തുടർന്ന് നടത്തുന്ന അഭിമുഖം വഴിയായിരുന്നു തെരഞ്ഞെടുപ്പ്.
ബഹിരാകാശ വിക്ഷേപണം, വൈദ്യുതി വാഹനം, ഡ്രൈവറില്ലാത്ത കാറുകൾ, പുതുതലമുറ ഗതാഗത സംവിധാനങ്ങൾ എന്നീ മേഖലകളിൽ കുത്തക സ്ഥാപിച്ച ആഗോള സാങ്കേതിക കമ്പനിയായ ടെസ്ലയുടെ മേധാവിയായ ഇലോൺ മസ്ക്, ലോകത്തെ ഏറ്റവും ധനികനുമാണ്.
ചെന്നൈ ഗിണ്ടി എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ ബിരുദവും കാർണഗി മെലൺ യൂനിവേഴ്സിറ്റിയിൽ നിന്ന് റോബോട്ടിക്സിൽ മാസ്റ്റർ ബിരുദവും നേടിയ എല്ലുസ്വാമി ഫോക്സ്വാഗൻ ഇലക്ട്രോണിക് റിസർച്ച് ലാബിലാണ് നിലവിൽ ജോലിചെയ്യുന്നത്.
വിമാനം, കപ്പൽ, കാർ, ബഹിരാകാശ പേടകം എന്നിവയുടെ യാത്രാവഴി നിയന്ത്രിക്കുന്ന യന്ത്രസംവിധാനമാണ് ഓട്ടോ പൈലറ്റ്. മനുഷ്യരുടെ നിയന്ത്രണത്തിലായിരിക്കും ഓട്ടോപൈലറ്റ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.