Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആദ്യ ഫലസ്തീനി...

ആദ്യ ഫലസ്തീനി ഒളിമ്പ്യൻ ചികിത്സ കിട്ടാതെ മരിച്ചു

text_fields
bookmark_border
ആദ്യ ഫലസ്തീനി ഒളിമ്പ്യൻ ചികിത്സ കിട്ടാതെ മരിച്ചു
cancel

ഗസ്സ സിറ്റി: ഒ​ളി​മ്പി​ക്സി​ൽ ആ​ദ്യ​മാ​യി ഫ​ല​സ്തീ​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ച​രി​ത്രം കു​റി​ച്ച ദീ​ർ​ഘ​ദൂ​ര അ​ത്‍ല​റ്റ് മാ​ജി​ദ് അ​ബൂ മ​റാ​ഹീ​ൽ നു​സൈ​റാ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു. കി​ഡ്നി രോ​ഗി​യാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​സ്രാ​യേ​ൽ വ​ഴി​ക​ൾ അ​ട​ച്ച​തോ​ടെ ആ​വ​ശ്യ​മാ​യ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ണ് 61ാം വ​യ​സ്സി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 1996ലെ ​അ​റ്റ്ലാ​ന്റ ഒ​ളി​മ്പി​ക്സി​ൽ 10 കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ലാ​യി​രു​ന്നു രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്ത​ത്. പി​ന്നീ​ട് 20ലേ​റെ പേ​ർ ഫ​ല​സ്തീ​ൻ പ​താ​ക​ക്കു കീ​ഴി​ൽ അ​ണി​നി​ര​ന്നു.

ആ​ക്ര​മ​ണം ക​ന​പ്പി​ച്ച് ഹി​സ്ബു​ല്ല; പോ​ർ​മു​ഖം മാ​റു​ന്നു

ബെ​യ്റൂ​ത്: മു​തി​ർ​ന്ന ക​മാ​ൻ​ഡ​റെ വ​ധി​ച്ച​തി​നു പി​ന്നാ​ലെ മൂ​ന്നു ദി​വ​സ​മാ​യി ഇ​സ്രാ​യേ​ലി​ൽ ഹി​സ്ബു​ല്ല ക​ന​ത്ത പ്ര​ത്യാ​ക്ര​മ​ണം തു​ട​രു​ന്ന​ത് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ഇ​ര​ട്ടി​യാ​ക്കു​ന്നു. ഗ​സ്സ​യി​ൽ റ​ഫ​യി​ൽ ​ക​ര​യാ​ക്ര​മ​ണ​മ​ട​ക്കം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​സ്രാ​യേ​ലി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി മിസൈലാക്ര​മ​ണം തു​ട​രു​ന്ന​ത്.

അ​തി​ർ​ത്തി​യി​ൽ 28 ന​ഗ​ര​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. 60,000ത്തി​ലേ​റെ ഇ​സ്രാ​യേ​ലി​ക​ൾ ഇ​വി​ടെ മാ​റി​ത്താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഹി​സ്ബു​ല്ല മി​സൈ​ലു​ക​ൾ തു​ട​ർ​ച്ച​യാ​യ​തോ​ടെ കൂ​ടു​ത​ൽ പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflict
News Summary - First Palestinian Olympian dies without treatment
Next Story