അപൂർവയിനം നീല ലോബ്സ്റ്ററിനെ കണ്ടെത്തി; ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് പ്രമുഖ ഭക്ഷണ ശാലകള്‍
text_fieldsപാരീസ്: ലക്ഷങ്ങള്‍ വിലവരുന്ന അപൂര്‍വയിനം നീല ലോബ്സ്റ്ററിനെ കണ്ടെത്തി. വന്‍തുക വാഗ്ദാനം ചെയ്ത് പ്രമുഖ ഭക്ഷണ ശാലകള്‍ രംഗത്തെതിയിട്ടും ഞെട്ടിക്കുന്ന തീരുമാനവുമായി മത്സ്യ വ്യാപാരികൾ.
ജനിതകപരമായ മാറ്റമാണ് ലോബ്സ്റ്ററുകളുടെ നിറം മാറ്റത്തിന് കാരണം. സമൂഹമാധ്യമങ്ങളില്‍ കൊഞ്ചിന്റെ ചിത്രം പങ്കുവച്ചപ്പോള്‍ നിരവധി ഭക്ഷണ ശാലകളാണ് അപൂര്‍വ്വ മത്സ്യത്തിന് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തത്. എന്നാല്‍ തല്‍ക്കാലം പണം മാറ്റി നിര്‍ത്തി വിനോദ സഞ്ചാര വകുപ്പുമായി ബന്ധപ്പെട്ട് വലയിലായ പെണ്‍കൊഞ്ചിന് ഒരു വീട് കണ്ടെത്തി വിട്ടയക്കാനുള്ള ശ്രമമാണ് മത്സ്യ വ്യാപാരികൾ നടത്തുന്നത്. ദ്വീപിൽ മത്സ്യബന്ധനം അനുവദിക്കാത്ത ഒരു പ്രദേശം കണ്ടെത്തി, നീല ലോബ്സ്റ്ററിനെ അവിടെ വിടും.
സെന്റ് ഗിലീസിലെ ഒരു ദ്വീപിന് സമീപത്ത് നിന്നാണ് ഈ നീല ലോബ്സ്റ്ററിനെ കണ്ടെത്തുന്നത്. ചെറിയ ബ്രൌണ്‍ നിറത്തില്‍ കാണുന്ന ലോബ്സ്റ്ററുകള്‍ പാകം ചെയുമ്പോൾ ചുവപ്പ് നിറമാകാറാണ് പതിവ്. പാകം ചെയ്യുമ്പോള്‍ നിറം മാറുമെങ്കിലും രുചി ഒന്നാണ്. അപൂര്‍വ്വ ഇനങ്ങളെ രുചിക്കാനായുള്ള ഭക്ഷണ പ്രേമികളുടെ താല്‍പര്യമാണ് നീല കൊഞ്ചിന് വന്‍ വില നല്‍കാന്‍ ഭക്ഷണ ശാലകളെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫ്ലോറിഡയില്‍ കണ്ടെത്തിയ ഓറഞ്ച് നിറമുള്ള ലോബ്സ്റ്ററിനെ ഒരു അക്വേറിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചില പ്രോട്ടീനുകളിലെ മാറ്റമാണ് ഇത്തരത്തില്‍ കൊഞ്ചുകളുടെ നിറം മാറ്റത്തിന് കാരണമാകുന്നത്. ഇതിന് മുന്‍പ് 2014, 2020, 2021 വര്‍ഷങ്ങളില്‍ നീല കൊഞ്ചിനെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.