മാത്യു പെറിയുടെ മരണം; അഞ്ചുപേർക്കെതിരെ കേസെടുത്തു
text_fieldsലോസ് ഏഞ്ചൽസ്: 'ഫ്രണ്ട്‌സ്' താരം മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടർമാരും നടൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. മാത്യു പെറിയുടെ മരണത്തിന് കാരണമായ കെറ്റാമൈൻ എന്ന മാരകമായ മയക്കമരുന്ന് താരത്തിന് നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് വ്യാഴാഴ്ച ഇവർക്കെതിരെ കേസ് എടുത്തത്.
പെറിക്കും മറ്റുള്ളവർക്കും മയക്കുമരുന്ന് വിതരണം ചെയ്ത ക്രിമിനൽ ശൃംഖലയുടെ ഭാഗമാണ് "കെറ്റാമൈൻ ക്വീൻ" എന്നറിയപ്പെടുന്ന ഒരു സ്ത്രീ ഉൾപ്പെടെയുള്ള പ്രതികൾ എന്ന് യുഎസ് അറ്റോർണി മാർട്ടിൻ എസ്ട്രാഡ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 28നാണ് ലോസ് ആഞ്ചലസിലെ വീട്ടിലെ ബാത് ടബ്ബിൽ മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെറിയുടെ മരണത്തിന് കാരണമായത് ശരീരത്തിലെ അമിതമായ കെറ്റാമൈൻ ലഹരിയുടെ സാന്നിധ്യമാണെന്ന് കണ്ടെത്തിയിരുന്നു.
2023 ഒക്ടോബറിൽ നടൻ്റെ മരണത്തിലേക്ക് നയിച്ച കെറ്റാമൈൻ തെറ്റായി നിർദ്ദേശിക്കുന്നതിലും വിൽക്കുന്നതിലും കുത്തിവയ്ക്കുന്നതിലും ഓരോ പ്രതിയും പങ്കുവഹിച്ചതായി യു.എസ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് അഡ്മിനിസ്ട്രേറ്റർ ആൻ മിൽഗ്രാം പറഞ്ഞു.
പെറിയുടെ വിഷാദ രോഗാവസ്ഥയെ പ്രതികൾ ചൂഷണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തൽ. പെറിയുടെ മരണത്തിന് അഞ്ച് ദിവസം മുമ്പ് കെന്നത്ത് ഇവാമാസ നടന് 27 ഷോട്ട്‌സ് കെറ്റമൈൻ ഇൻജ്ക്റ്റ് ചെയ്തിരുന്നുവെന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ രഹസ്യ കോഡുകളായിരുന്നു ഉണ്ടായിരുന്നെന്നും കോടതി രേഖകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.