പാപ്വന്യൂഗിനിയിൽ ഭൂകമ്പം; അഞ്ചു മരണം
text_fieldsപോർട് മോറസ്ബി: പാപ്വന്യൂഗിനിയിൽ ഭൂകമ്പത്തിൽ അഞ്ചുപേർ മരിച്ചു. വടക്കുകിഴക്കൻ നഗരമായ കൈനാൻടുവിൽ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 6.46നാണ് ഭൂകമ്പമാപിനിയിൽ 7.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യം സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.
അതേസമയം, കടലിൽ ചെറിയ അസ്ഥിരതക്ക് സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ മധ്യമേഖലയിൽ 2018ൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 125 പേർ കൊല്ലപ്പെട്ടിരുന്നു.
അയൽരാജ്യമായ ഇന്തോനേഷ്യയിൽ 2004ൽ 9.1 ത്രീവത രേഖപ്പെടുത്തിയ ഭൂകമ്പവും സൂനാമിയുമുണ്ടാകുകയും 1.7 ലക്ഷം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മേഖലയിൽ 2.2 ലക്ഷം പേരാണ് അന്നത്തെ സംഭവത്തിൽ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.