Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനുസൈറത്തിലെ...

നുസൈറത്തിലെ ആശുപത്രിക്ക് സമീപം ഇസ്രായേൽ വ്യോമാക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

text_fields
bookmark_border
നുസൈറത്തിലെ ആശുപത്രിക്ക് സമീപം ഇസ്രായേൽ വ്യോമാക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
cancel

ഗസ: ആശുപത്രിക്ക് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഗസ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-ഖുദ്‌സ് ടുഡേ ചാനലിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

നുസൈറത്തിൽ ഒറ്റ രാത്രിക്കിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അഞ്ച് പേരും കൊല്ലപ്പെട്ടതെന്ന് അൽ-ഖുദ്‌സ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അഭയാർത്ഥി ക്യാമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഔദ ഹോസ്പിറ്റലിന് സമീപം പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഉണ്ടായ വ്യോമാക്രമണത്തിൽ അൽ-ഖുദ്‌സ് ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് വാൻ തകരുകയായിരുന്നു.

പ്രസ് എന്നെഴുതിയ തകർന്ന വാഹനത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അൽ-ഖുദ്‌സ് തങ്ങളുടെ ജീവനക്കാരുടെ മരണ വാർത്ത പുറത്തുവിട്ടത്. ഇസ്രായേൽ ഗസയിൽ യുദ്ധം ആരംഭിച്ചത് മുതൽ 141 ൽ അധികം മാധ്യമ പ്രവർത്തകരാണ് ഗസയിൽ കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazajournalists killedIsraeli air strike
News Summary - Five journalists killed in Israeli strike near hospital
Next Story