വെസ്റ്റ്ബാങ്കിൽ കാറിനുനേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
text_fieldsവെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറെം നഗരത്തിനടുത്തുള്ള സെയ്തയിൽ വാഹനത്തിനുനേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. തകർന്ന കാറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഖാൻ യൂനിസിനടുത്ത് നടത്തിയ മറ്റൊരു ആക്രമണത്തിൽ ഒരു കുട്ടിയും മൂന്ന് സ്ത്രീകളുമടക്കം അഞ്ചുപേരും കൊല്ലപ്പെട്ടു. ഇവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
ഗസ്സയിലെ നിർണായക ലക്ഷ്യങ്ങൾ തങ്ങൾ നേടിയെടുത്തതായി ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അതിൽ ഹമാസിന്റെ ആയുധ ശാലയും റഫയിലെ തുരങ്കങ്ങളും മിസൈൽ വിക്ഷേപണ സൈറ്റും ഉൾപ്പെടുമെന്നും അവർ വാദിച്ചു.
ഗസ്സയിൽ രാത്രിയിൽ ഉടനീളം നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളുടെ കണക്കുകൾ തങ്ങൾ എടുത്തിട്ടില്ലെന്നും എന്നാൽ, ബുറെയ്ജ് അഭയാർഥി ക്യാമ്പിലെ ഒരമ്മയും കുഞ്ഞും അടക്കം സിവിലിയൻമാരെ തങ്ങൾ കൊലപ്പെടുത്തിയെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഖാൻ യൂനുസിൽ ആക്രമണം നടത്തിയതെന്നും മധ്യ ഗസ്സയിൽനിന്ന് തുടർച്ചയായി ഉഗ്രസ്ഫോടന ശബ്ദം ഉയർന്നുവെന്നും രക്ഷാപ്രവർത്തനത്തിന് എത്തിയവർ പറഞ്ഞു. ഗസ്സക്കു പുറത്ത് ബെ്തലഹേമിലും ജെനിനിലും നബുലസിലുമൊക്കെയായി ഇസ്രായേൽ സേനയുടെ റെയ്ഡും അറസ്റ്റും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.