ട്രാഫിക് നിയമലംഘനത്തിന് കറുത്ത വർഗക്കാരനെ അടിച്ചുകൊന്ന പൊലീസുകാർക്കെതിരെ കൊലക്കുറ്റം
text_fieldsവാഷിങ്ടൺ: ട്രാഫിക് നിയമലംഘനത്തിന്‍റെ പേരിൽ കറുത്ത വർഗക്കാരന് ക്രൂരമായി മർദനമേൽക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ അഞ്ച് അമേരിക്കൻ പൊലീസുകാർക്കെതിരെ കൊലക്കുറ്റം. കിഴക്കൻ സംസ്ഥാനമായ ടെന്നസിയിലുണ്ടായ സംഭവത്തിൽ രണ്ടാം ഡിഗ്രി കൊലക്കുറ്റമാണ് പൊലീസുകാർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മെംഫിസ് നഗരത്തിലെ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കുറ്റക്കാർ. 29കാരനായ ടയർ നിക്കോൾസാണ് കൊല്ലപ്പെട്ടത്. ജനുവരി ഏഴിനായിരുന്നു സംഭവം. യുവാവ് അശ്രദ്ധമായി വാഹനമോടിച്ചതിന് പൊലീസ് സംഘം പിന്തുടർന്ന് തടഞ്ഞ് നിർത്തുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവാവ് ജനുവരി 10ന് മരിച്ചു.
പൊലീസിന്‍റെ ആഭ്യന്തര അന്വേഷണത്തെ തുടർന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയ കറുത്തവർഗക്കാർ തന്നെയായ അഞ്ച് ഉദ്യോഗസ്ഥരെ നേരത്തെ പുറത്താക്കിയിരുന്നു. ഡെമെട്രിയസ് ഹാലെ, ഡെസ്മണ്ട് മിൽസ് ജൂനിയർ, എമ്മിറ്റ് മാർട്ടിൻ, ജസ്റ്റിൻ സ്മിത്ത്, ടഡാരിയസ് ബീൻ എന്നിവരാണ് കുറ്റക്കാർ. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ കഴിയുകയാണ്.
ഇത് പ്രൊഫഷണൽ പരാജയം മാത്രമല്ല, മറ്റൊരു വ്യക്തിയോടുള്ള അടിസ്ഥാന മാനവികതയുടെ പരാജയമാണ്. ഈ സംഭവം ഹീനവും മനുഷ്യത്വരഹിതവുമായിരുന്നെന്ന് മെംഫിസ് പൊലീസ് ചീഫ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.