Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിസ്താനിൽ...

അഫ്​ഗാനിസ്താനിൽ വെള്ളപ്പൊക്കം; 37 മരണം

text_fields
bookmark_border
അഫ്​ഗാനിസ്താനിൽ വെള്ളപ്പൊക്കം; 37 മരണം
cancel

കാബൂൾ: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഫ്​ഗാനിസ്താനിൽ 37 മരണം. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.

ശക്തമായ മഴയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വിദൂര പ്രദേശങ്ങളെല്ലാം മണ്ണിടിച്ചിൽ ഭീഷണിയിലാണ്.

ഞായറാഴ്ച് പടിഞ്ഞാറേ പ്രവിശ്യയായ ഹേറാത്തിൽ മാത്രം 24 പേർ മരിച്ചു. ​ഘോർ പ്രവിശ്യയിൽ കുട്ടികൾ ഉൾപ്പെടെ 10 പേരാണ് മരിച്ചത്. ഇവിടെ 163 വീടുകൾ ഭാ​ഗികമായി തകരുകയും 910 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്താകെ 405 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ചിലയിടങ്ങളിൽ നദി കരകവിഞ്ഞൊഴുകുകയാണെന്നും അഫ്​ഗാനിസ്താൻ പ്രകൃതി ദുരന്ത മന്ത്രാലയം വക്താവ് തമീം അസ്മി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Floodafganisthan
News Summary - Afghanistan, Flood,
Next Story