വിമാനത്തിൽ പൊരിഞ്ഞ അടി; യാത്രക്കാരിയുടെ ഇടിയേറ്റ് ജീവനക്കാരിയുടെ പല്ലുകൾ പൊഴിഞ്ഞു -VIDEO
text_fieldsകാലിഫോർണിയ: യാത്രക്കാരിയും വിമാന ജീവനക്കാരിയും തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിൽ കലാശിച്ചു. യാത്രക്കാരിയുടെ ഇടിയേറ്റ് ജീവനക്കാരിയുടെ രണ്ട് പല്ലുകൾ പൊഴിഞ്ഞു. മൂക്കിൽ നിന്നും വായിൽനിന്നും രക്തം വാർന്നു.
യുഎസ് ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റ് എയർലൈനിന്‍റെ വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സാൻ ഡിയാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങാൻ ഒരുങ്ങുന്നതിനിടെ സീറ്റ് ബെൽറ്റ് ഉറപ്പിക്കാൻ ജീവനക്കാരി യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഒരു യാത്രക്കാരി ക്ഷുഭിതയായി മുഖത്തിടിച്ചത്.
തക്കസമയത്ത് മറ്റൊരു യാത്രക്കാരൻ ഇടപെട്ടതിനാൽ കൂടുതൽ വഷളാവാതെ പ്രശ്നം അവസാനിച്ചു. സഹയാത്രക്കാരിൽ ആരോ പകർത്തിയ അടിയുടെ വിഡിയോ ഇതിനകം വൈറലായി. സാക്രമെേന്റായിൽ നിന്ന് സാൻഡിയാഗോയിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവമെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ജാലകത്തിനരികിലിരുന്ന സ്ത്രീയോട് സംസ്ാരിക്കുന്നതിനിടെ വിമാന ജീവനക്കാരി മറ്റൊരു സീറ്റിലിരുന്ന യാത്രക്കാരിയുടെ ദേഹത്ത് സ്പർശിച്ചുവെന്നും ഇതാണ് അടിയിൽ കലാശിച്ചതെന്നും പറയപ്പെടുന്നു.
Video obtained by CBS News shows the moment a Southwest Airlines flight attendant was punched by a passenger after asking her to keep her seat belt fastened during a flight from Sacramento to San Diego Sunday. https://t.co/gQusevodYC pic.twitter.com/oOYvPdwCFj
— CBS News (@CBSNews) May 27, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.